ചിട്ടിയിൽ ചേർന്നയാൾക്ക് പണം നൽകിയില്ലെന്ന് പരാതി; 4 പേർക്കെതിരെ കേസ്
Oct 23, 2021, 18:12 IST
നീലേശ്വരം: (www.kasargodvartha.com 23.10.2021) സ്വകാര്യ ചിട്ടിയിൽ ചേർത്ത ഇടപാടുകാരന് മൂന്ന് ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വി ശ്രീജിത്ത് (43), ഉമേശൻ (42), സി വി ഗോപകുമാർ (50), പുല്ലാഞ്ഞിയിലെ ശ്രീധരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നെല്ലിയടുക്കം കൊല്ലംപാറയിലെ ബ്രിടോ ജോസഫാണ് പരാതി നൽകിയത്. 2017 നവംബർ 10 നും 2020 നവംബർ 10 നുമിടയിൽ നടത്തിയ ചിട്ടിയിൽ നിന്നാണ് പണം നൽകാതെ വഞ്ചിച്ചതെന്ന് പരാതിയിൽ പറയുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
Keywords: Kasaragod, Kerala, News, Top-Headlines, Complaint, Case, Police, Cheating, Complaint of non payment; Case against 4 persons.
< !- START disable copy paste -->