Police FIR | യുവാവിനെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു
Dec 20, 2022, 12:55 IST
കാസർകോട്: (www.kasargodvartha.com) യുവാവിനെ കാണാതായതായി പരാതി. മൊഗ്രാൽ പുത്തൂർ കടവത്തെ മുഹമ്മദ് ശരീഫി (32) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരൻ അബ്ദുൽ ഖാദർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി.
ഡിസംബർ 13ന് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ലെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് യുവാവിനായി അന്വേഷണം നടത്തിവരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987217 (ഇൻസ്പെക്ടർ), 9497935738 (എസ്ഐ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.