സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് പരാതി; കേസെടുത്തു
Dec 30, 2021, 22:27 IST
രാജപുരം: (www.kasargodvartha.com 30.12.2021) സഹകരണ സംഘത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചുള്ളിക്കര മർകന്റൈൻ സെർവീസ് കോ ഓപറേറ്റീവ് സൊസൈറ്റിയിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണമുയർന്നത്.
ഇത് സംബന്ധിച്ച് ഓഡിറ്റർ ഡയറക്ടറുടെ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്. സംഘത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നുവരുന്ന സഹകരണ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നാണ് പറയുന്നത്.
Keywords: Kerala, News, Kasaragod,Top-Headlines, Rajapuram, Bribe, Case, Complaint, Police, Investigation, Fraud, Complaint of irregularities in co-operative society; case registered.
< !- START disable copy paste -->