city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | മുള്ളേരിയ ടൗണിൽ പരസ്യമായി അനധികൃത പടക്ക കച്ചവടമെന്ന് പരാതി; പൊലീസിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം

മുള്ളേരിയ: (KasargodVartha) ടൗണിൽ പരസ്യമായി അനധികൃത പടക്ക കച്ചവടം നടത്തുന്നതായി പരാതി ഉയർന്നു. പൊലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ടൗണിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന പടക്ക കട ഉണ്ടെങ്കിലും അവരെ പോലും വെല്ലുവിളിച്ച് കൊണ്ടാണ് അനധികൃത പടക്ക കച്ചവടം പൊടിപൊടിക്കുന്നതെന്നാണ് ആരോപണം.

Complaint | മുള്ളേരിയ ടൗണിൽ പരസ്യമായി അനധികൃത പടക്ക കച്ചവടമെന്ന് പരാതി; പൊലീസിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം

ദീപാവലിക്ക് വലിയ തിരക്കുണ്ടാകേണ്ട സമയത്ത് പോലും ലൈസൻസോടെ പ്രവർത്തിക്കുന്ന അംഗീകൃത കടയിൽ ആളുകൾ എത്തിയിരുന്നില്ല. വിലക്കുറവ് പറഞ്ഞ് ടൗണിൽ നിരത്തിവെച്ച് പരസ്യമായ പടക്ക കച്ചവടമാണ് നടത്തുന്നതെന്നും എന്നാൽ, കടയിലും അനധികൃത കടയിലും വിലയിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് അനധികൃത പടക്കം നടത്തിവരുന്നത്. പൊലീസാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതെങ്കിലും അവർ കണ്ണടയ്ക്കുന്നുവെന്നാണ് പ്രദേശവാസികളും പറയുന്നത്.

Keywords: News, Kerala, Kasaragod, Mulleria, Firecracker, Diwali, Police, Licence, Complaint, Diwali, Complaint of illegal firecracker trade in Mulleria town.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia