സ്വര്‍ണാഭരണങ്ങളുടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞ് വിദഗ്ദമായി തട്ടിപ്പ് നടത്തിയതായി പരാതി
Nov 14, 2021, 09:16 IST
ബദിയടുക്ക: (www.kasargodvartha.com 14.11.2021) സ്വര്‍ണാഭരണങ്ങളുടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞ് വീട്ടിൽ വന്ന് തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിൽ യുവതിക്ക് അരപ്പവൻ മാല നഷ്ടപ്പെട്ടു. അന്യസംസ്ഥാനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയിക്കുന്നത്.
ബദിയടുക്ക മാന്യയിലെ മോഹനന്റെ വീട്ടിലാണ് സംഭവം നടന്നത്. മോഹനന്റെ ഭാര്യയും മകളും അയൽ പക്കത്തെ കുട്ടിയും വീട്ടിലുണ്ടായിരുന്ന സമയത്ത് സ്വര്‍ണാഭരണങ്ങളുടെയും നിലവിളക്കിന്റെയും തിളക്കം കൂട്ടാമെന്ന് പറഞ്ഞ് ഒരാൾ എത്തിയതായി പറയുന്നു.
അത് വിശ്വസിച്ച് നിലവിളക്കും കുട്ടിയുടെ പാദസരവും നൽകിയപ്പോൾ ഇത് രണ്ടിനും അയാൾ തിളക്കം കൂട്ടി നൽകുകയും തുടർന്ന് യുവതിയുടെ മാല നൽകുകയും ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അയാളുടെ പക്കൽ ഉണ്ടായിരുന്ന ലായനിയിൽ മാല ഇട്ടുവെച്ചപ്പോൾ ചുവപ്പ് നിറം ആവുകയും മഞ്ഞൾ വെള്ളത്തിൽ ഇട്ടുവെക്കണമെന്ന് പറഞ്ഞുകൊണ്ട് അയാൾ മുങ്ങിയെന്നും പിന്നീട് പരിശോധിച്ചപ്പോഴാണ് അരപ്പവൻ നഷ്ടമായത് മനസിലായതെന്നും പരാതിപ്പെട്ടു.
ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Badiyadukka, Complaint, Fraud, Gold, Gold chain, Jewellery, Top-Headlines, Women, Police, Police-station, Case, Investigation, Complaint of fraud in gold jewellery.
< !- START disable copy paste --> 