city-gold-ad-for-blogger

Complaint | താമസ സ്ഥലത്ത് ഒച്ചയുണ്ടാക്കിയെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ പ്രമാണി ക്രൂരമായി അക്രമിച്ച് തല കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതായി പരാതി; കേസെടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആക്ഷേപം

ചെർക്കള: (www.kasargodvartha.com) താമസ സ്ഥലത്ത് ഒച്ചയുണ്ടാക്കിയെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ പ്രമാണി ക്രൂരമായി അക്രമിച്ച് തല കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതായി പരാതി. പരുക്കേറ്റ കർണാടക സ്വദേശിയായ ആലപ്പന് (60) കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സ നൽകി. തിങ്കളാഴ്ച രാവിലെയാണ് വൃക്കരോഗിയായ ആലപ്പനെ ഒരു പ്രമാണി ക്രൂരമായി അടിക്കുകയും കല്ല് കൊണ്ട് തലകുത്തിപ്പൊട്ടിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
   
Complaint | താമസ സ്ഥലത്ത് ഒച്ചയുണ്ടാക്കിയെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ പ്രമാണി ക്രൂരമായി അക്രമിച്ച് തല കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതായി പരാതി; കേസെടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആക്ഷേപം



പ്രദേശവാസികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി ആലപ്പനെ ഓടോറിക്ഷയിൽ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളുടെ മൊഴിയിൽ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ചികിത്സയ്ക്ക് ശേഷം ടൗണിൽ തിരിച്ചെത്തിയ ഇയാളെ പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ കണ്ട് പരാതി നൽകാൻ കഴിയാതെ തിരിച്ചുപോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയായിരുന്നത് കൊണ്ടാണ് കാണാൻ കഴിയാത്തതെന്നാണ് ഇവർ പറയുന്നത്. കൂട്ടിരിപ്പുകാർ ഇല്ലാത്തത് കൊണ്ടാണ്, ഇയാൾക്ക് മുറിവിന് മരുന്ന് വെച്ചുകെട്ടി അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിട്ടതെന്നാണ് പറയുന്നത്.
  
Complaint | താമസ സ്ഥലത്ത് ഒച്ചയുണ്ടാക്കിയെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ പ്രമാണി ക്രൂരമായി അക്രമിച്ച് തല കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചതായി പരാതി; കേസെടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആക്ഷേപം



20 വർഷത്തിലധികമായി ചെർക്കളയിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു ആലപ്പൻ. വൃക്കരോഗിയായതോടെ പരിചയക്കാരുടെ കൂടെയാണ് ഇയാൾ കഴിഞ്ഞുവന്നിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെർക്കളയിലെ ഒരു ബേകറി കട ഭാഗികമായി പൊളിച്ചുനീക്കിയിരുന്നു. ബാക്കിയുള്ള സ്ഥലത്താണ് ആലപ്പൻ ഇപ്പോൾ തലചായ്ച്ച് വന്നിരുന്നത്. രാവിലെ ഇയാളുടെ നാട്ടുകാരനായ പരിചയക്കാരുമൊത്ത് സംസാരിക്കുന്നതിനിടെയാണ് ഒച്ചയുണ്ടാക്കിയെന്ന് പറഞ്ഞ്, നിരാലംബനായ ആലപ്പനെ മുൻ ഹോടെൽ വ്യാപാരിയായ പ്രമാണി ക്രൂരമായി അടിക്കുകയും കല്ല് കൊണ്ട് തലയ്ക്ക് കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു.

രക്തം വാർന്ന് അവശ നിലയിലായ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചതല്ലാതെ ശക്തമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. യാതൊരു കാരണവുമില്ലാതെയാണ് അതിഥി തൊഴിലാളിക്ക് അക്രമം നടന്നതെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Keywords: Cherkala, Police, Vidyanagar, News, Malayalam-News, Top-Headlines, Kasargod, Kasaragod-News, Crime, Complaint of assault on migrant worker

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia