city-gold-ad-for-blogger
Aster MIMS 10/10/2023

Traffic jam | രാത്രിയിൽ ദിശതെറ്റിച്ചുള്ള ഗതാഗതം കാസർകോട് നഗരത്തെ കുരുക്കിലാക്കുന്നു; ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യം; പരാതിയുമായി നഗരസഭാ കൗൺസിലർ

കാസർകോട്: (www.kasargodvartha.com) ഏറെക്കാലമായി കാസർകോട് നഗരത്തിൽ രാത്രി എട്ട് മണിയാവുന്നതോടെ വൺവേ ദിശ തെറ്റിച്ച് വരുന്ന വാഹനങ്ങൾ നഗരത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. നഗരത്തിലെ ട്രാഫിക് ജൻക്ഷനിലെ സിഗ്നലുകളിലൂടെയുള്ള നിയന്ത്രണം രാത്രി എട്ട് മണിയോടെ അവസാനിപ്പിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ റോഡ്, ബാങ്ക് റോഡ്, ഫോർട് റോഡ് തുടങ്ങിയ റോഡുകളിൽ നിന്നുള്ള വാഹനങ്ങളധികവും വൺവേ ദിശ തെറ്റിച്ച് എംജി റോഡ് വഴി പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കുന്നത് കാരണം ഏറെക്കാലമായി എംജി റോഡിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
Traffic jam | രാത്രിയിൽ ദിശതെറ്റിച്ചുള്ള ഗതാഗതം കാസർകോട് നഗരത്തെ കുരുക്കിലാക്കുന്നു; ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യം; പരാതിയുമായി നഗരസഭാ കൗൺസിലർ
ഇതുമൂലം അത്യാവശ്യ യാത്രക്കാർക്ക് പുറമെ ആംബുലൻസ് വാഹനങ്ങൾ പോലും കുരുക്കിൽപ്പെടുന്നത് ഇവിടെ പതിവാണ്. ദിശതെറ്റിച്ച് വരുന്ന വാഹനങ്ങൾ സാഹസികമായി എതിർ വാഹനത്തെ വെട്ടിക്കുമ്പോൾ റോഡ് വശത്ത് പാർക് ചെയ്ത നിരവധി വാഹനങ്ങളിൽ ഉരസി കേട് പാട് സംഭവിക്കുന്നതും ഇതുമൂലമുള്ള വാക്ക് തർക്കങ്ങളും സംഘർഷങ്ങളും സ്ഥിരം കാഴ്ചയാണ്.
Traffic jam | രാത്രിയിൽ ദിശതെറ്റിച്ചുള്ള ഗതാഗതം കാസർകോട് നഗരത്തെ കുരുക്കിലാക്കുന്നു; ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യം; പരാതിയുമായി നഗരസഭാ കൗൺസിലർ
ഈ ഭാഗത്തെ വ്യാപാരികളും കുരുക്കിൽ പ്രയാസപ്പെടുന്നു. രാത്രി പത്ത് മണി വരെ അനുഭവപ്പെടുന്ന ഈ കുരുക്കിന് പരിഹാരമുണ്ടാക്കാൻ വകുപ്പ് തലത്തിൽ നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കാസർകോട് നഗരസഭയിലെ വനിതാ കൗൺസിലർ ഹസീന നൗശാദ് ആർടിഒ- ട്രാഫിക് പൊലീസ് മേധാവികൾക്ക് പരാതി അയച്ചു.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL