city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ഥിനികളുടെ പീഡന പരാതി; ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി; ആരോപണം രാഷ്ട്രീയ പ്രേരിതവും വ്യാജവുമെന്ന് അധ്യാപകന്‍; ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും ആവശ്യം

പെരിയ: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പീഡന പരാതി. നാല് കുട്ടികളാണ് സി യു കെ യുടെ ആഭ്യന്തര പരാതി സമിതിക്ക് കൈമാറിയത്. ആരോപണത്തെ തുടര്‍ന്ന് അധ്യാപകനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. കഴിഞ്ഞ നവംബര്‍ 13നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ഥിനി ബോധംകെട്ട് വീണതായും വിവരം അറിഞ്ഞെത്തിയ അധ്യാപകന്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നുവെന്ന രീതിയില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്നുമാണ് ആരോപണം.
       
Complaint | പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ഥിനികളുടെ പീഡന പരാതി; ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി; ആരോപണം രാഷ്ട്രീയ പ്രേരിതവും വ്യാജവുമെന്ന് അധ്യാപകന്‍; ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും ആവശ്യം

പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കിയതിനെ തുടര്‍ന്ന് അധ്യാപകനെ പെണ്‍കുട്ടി തട്ടിമാറ്റിയതായും അല്‍പം കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിന് പുറത്ത് പോയപ്പോള്‍ അധ്യാപകനും പിറകെ പോയതായും കുട്ടിയെ കാംപസിനകത്തെ ക്ലിനികിലേക്ക് കൊണ്ടുപോയപ്പോള്‍ ഇവിടെയും അധ്യാപകന്‍ മോശമായി പെരുമാറിയെന്നുമാണ് ആരോപണം. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍ വിദ്യാര്‍ഥിനിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതവും തീര്‍ത്തും വ്യാജവുമാണെന്ന് അധ്യാപകന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് അധികൃതര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യാപകന്‍ പറയുന്നത് ഇങ്ങനെ: പി എച് ഡി ഗവേഷകരായ രണ്ട് പേരോട്, ഇന്‍വിജിലേഷന്‍ സമയത്ത് സഹായിക്കാന്‍ നേരത്തെ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. താന്‍ അവരോടൊപ്പം 11.30 ഓടെ പരീക്ഷാ സാമഗ്രികളുമായി ക്ലാസ് റൂമിലേക്ക് പോയി. ചോദ്യപേപറുകളും ഉത്തരക്കടലാസുകളും വിതരണം ചെയ്ത ശേഷം, കുറച്ച് മിനിറ്റ് കൂടി പരീക്ഷാ മുറിയില്‍ ഇരുന്നു, കാബിനില്‍ നിന്ന് കുറച്ച് ഫയല്‍ വര്‍കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിവരാമെന്ന് ഗവേഷക വിദ്യാര്‍ഥികളെ അറിയിച്ച് താന്‍ മുറി വിട്ടു.
             
Complaint | പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ഥിനികളുടെ പീഡന പരാതി; ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി; ആരോപണം രാഷ്ട്രീയ പ്രേരിതവും വ്യാജവുമെന്ന് അധ്യാപകന്‍; ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും ആവശ്യം

ഉച്ചയ്ക്ക് 12 മണിയോടെ, ഒരു ഗവേഷക കാബിനിലേക്ക് ഓടി വന്ന്, ഒരു പെണ്‍കുട്ടി ബോധരഹിതയായി പരീക്ഷാ ഹോളില്‍ വീണുവെന്നും ഒരു അനക്കവും ഇല്ലെന്നും അറിയിച്ചു. ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരിയെയും കൂടെ കൂട്ടി തങ്ങള്‍ മൂന്ന് പേരും ക്ലാസ് റൂമിലേക്ക് ഓടിക്കയറിയപ്പോള്‍ കാണുന്നത്, ഏറ്റവും മുമ്പിലുള്ള ഡെസ്‌കിന് മുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെയാണ്.

പ്രാഥമിക ശുശ്രൂഷ ട്രെയിനിംഗ് ലഭിച്ചിരുന്നതിനാല്‍വിദ്യാര്‍ഥിനിയുടെ തോളില്‍ രണ്ടുതവണ തട്ടിയും മുഖത്ത് ശക്തമായി വെള്ളം കുടഞ്ഞും പ്രഥമ ശുശ്രൂഷ നല്‍കി. കുട്ടി ഞട്ടിയുണര്‍ന്നപ്പോള്‍ ഭാഗിക ബോധം തിരിച്ചുകിട്ടി എന്നെനിക്ക് തോന്നി. എന്തൊക്കെയോ പിറുപിറുക്കുകയും ശരീരം നന്നായി വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഏകദേശം 300 മീറ്റര്‍ മാത്രം അകലെയുള്ള യൂണിവേഴ്‌സിറ്റിയുടെ തന്നെ ഹെല്‍ത് സെന്ററിലേക്ക് കൊണ്ടുപോകാന്‍ യൂണിവേഴ്‌സിറ്റി ആംബുലന്‍സ് ഇതിനകം വിളിച്ചിരുന്നു.
ഓഫീസ് ജീവനക്കാരിയുടെ സഹായത്തോടെ, ഗവേഷക വിദ്യാര്‍ഥിനികള്‍ പെണ്‍കുട്ടിയെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.

ഒരു ഗവേഷക വിദ്യാര്‍ഥിനിയെ പരീക്ഷ തുടരാനും ഇന്‍വിജിലേറ്റ് ചെയ്യാനും വിട്ട് ഞങ്ങള്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങി. ആംബുലന്‍സിന്റെ അടുത്തേക്ക് ജീവനക്കാരിയും ഗവേഷകയും തളര്‍ന്നു വീണ പെണ്‍കുട്ടിയെ താങ്ങിപ്പിടിച്ച് കെട്ടിടത്തിന്റെ പ്രധാന കവാടത്തില്‍ എത്തിച്ചപ്പോള്‍ താന്‍ ആംബുലന്‍സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ആംബുലന്‍സിന് പകരം അവിടേക്ക് കുതിച്ചെത്തിയത് ഒരു സ്‌കോര്‍പിയോ ജീപ്പാണ്. താന്‍ ജീപിന്റെ പിറകിലെ വാതില്‍ തുറന്ന് പെണ്‍കുട്ടിയെ പിന്‍സീറ്റില്‍ കയറ്റാന്‍ ഗവേഷക വിദ്യാര്‍ഥിനിയെ സഹായിച്ചു. രണ്ട് പേരും ജീപില്‍ കയറിയ ശേഷം, ഡ്രൈവര്‍ ഒരാളും കൂടി ആശുപത്രിയിലേക്ക് കൂടെ വരണം എന്ന് നിര്‍ദേശിച്ചു, അതിനായി താന്‍ ഡ്രൈവറുടെ തൊട്ടടുത്തുള്ള മുന്‍സീറ്റില്‍ ഇരുന്നു.

ഹെല്‍ത് സെന്ററില്‍ എത്തിയപ്പോള്‍, ജീപില്‍ നിന്ന് ഇറങ്ങി പിന്‍വാതില്‍ തുറന്ന് രണ്ടുപേരെയും പുറത്തിറങ്ങാന്‍ സഹായിച്ചു. ഗവേഷക വിദ്യാര്‍ഥിനി, പെണ്‍കുട്ടിയെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ഡ്യൂടി ഡോക്ടര്‍ ആ മുറിയിലേക്ക് വന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, പെണ്‍കുട്ടി എന്തോ അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇപ്പോള്‍ വലിയ പ്രശ്‌നമൊന്നുമില്ലെന്നും അറിയിച്ചു. ഡ്രിപ് നല്‍കാന്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ കൂടെ ഒരാളെ ഏര്‍പാടാക്കാന്‍ ഗവേഷക വിദ്യാര്‍ത്ഥിനി തന്നോട് അഭ്യര്‍ത്ഥിച്ചു. മറ്റൊരു പി എച് ഡി ഗവേഷകയെ കാണുകയും ജീപില്‍ കയറി അനുഗമിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയി, ഞാന്‍ എന്റെ ക്യാബിനിലേക്കും പിന്നീട് ക്ലാസിലേക്കും മടങ്ങി. വെറും അഞ്ചോ ആറോ മിനുറ്റുകള്‍ക്കിടയില്‍ നടത്തിയ ഒരു ജീവ സംരക്ഷണ പ്രവര്‍ത്തനത്തെയാണ് ഇപ്പോള്‍ ലൈംഗികാതിക്രമണം എന്ന മട്ടില്‍ അധിക്ഷേപിച്ച് കൊണ്ട് ആ പെണ്‍കുട്ടിയുടെ കൂട്ടുകാരെന്ന് അവകാശപ്പെടുന്ന നാല് പേര് പരാതിയുമായി വന്നിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും താന്‍ നിഷേധിക്കുന്നു.

ഇതില്‍ ഏറ്റവും വലിയ നുണ താന്‍ മദ്യപിച്ചിരുന്നു എന്നതാണ്. രാവിലെ 9.30 മുതല്‍ പരീക്ഷ തുടങ്ങുന്നത് വരെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമൊക്കെ എന്നോട് ഇടപഴകിയപ്പോള്‍ ഒരാള്‍ക്ക് പോലും അത്തരമൊരു പരാതി ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ സാക്ഷികളെയും വിസ്തരിച്ച് ഇതിലുണ്ടായ ഗൂഡാലോചനകള്‍ മുഴുവന്‍ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Complaint, Malayalam News, Central University, Kerala News, Kasaragod News, Kerala Central University, Complaint against teacher for assault.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia