city-gold-ad-for-blogger

ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപണം; പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

കാസര്‍കോട്: (www.kasargodvartha.com 29.06.2017) കുമ്പള പഞ്ചായത്തിലെ ഫണ്ടുകള്‍ ദുര്‍വിനിയോഗം നടത്തുന്നതായി ആരോപണം. റോഡ് അറ്റകുറ്റപ്പണികളുടെയും മറ്റും മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണവുമായി ഡി വൈ എഫ് ഐയാണ് രംഗത്തുവന്നിരിക്കുന്നത്. മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.

റോഡിന്റെ വശങ്ങളില്‍ നിര്‍ബന്ധമായും നിര്‍മിക്കേണ്ട ഡ്രൈനേജിനും പഞ്ചായത്തിന്റെ കയ്യില്‍ പണമില്ല. അത്യാവശ്യമായ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടിയില്ല. അതേ സമയം ലീഗിന്റെ ജനപ്രതിനിധികളുടെ വീടിന് സമീപത്ത് പാലം നിര്‍മാണം അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്തരം പദ്ധതികളിലും വലിയ തോതിലുള്ള അഴിമതികള്‍ നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കുമ്പള പഞ്ചായത്തില്‍ പദ്ധതികള്‍ക്ക് കരാര്‍ ഏല്‍പ്പിക്കുന്നത് പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നവര്‍ക്ക് മാത്രമാണെന്ന് സി പി എമ്മും ഡി വൈ എഫ് ഐയും ആരോപിച്ചു.

മൈമൂന നഗര്‍ കള്‍വര്‍ട്ട്, കുമ്പള ലക്ഷം വീട് കോളനി റോഡ് എന്നിവയുടെ പേരില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും 2015- 2017 കാലയളവില്‍ നടന്ന മുഴുവന്‍ പദ്ധതികളിലും വിജിലന്‍സ് അന്വേഷണം വേണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. സാധാരണക്കാരന്‍ ചോര നീരാക്കി നല്‍കുന്ന നികുതി പണം കൊണ്ട് ചൂഷണം നടത്തുന്നത് അവസാനിപ്പിച്ച് നാടിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും  അല്ലെങ്കില്‍ അനിശ്ചിത കാല സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് മുന്നറിയിപ്പ് നല്‍കി. കുമ്പള പഞ്ചായത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഡി വൈ എഫ് ഐ മന്ത്രിക്ക് നിവേദനവും നല്‍കി.

ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപണം; പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം
ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപണം; പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kumbala, news, Vigilance, complaint, Complaint against Kumbala Panchayath

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia