city-gold-ad-for-blogger

Complaint | 'പികപ് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മരത്തടികൾ പിടികൂടിയ ജിഎസ്ടി ഉദ്യോഗസ്ഥനും ഡ്രൈവറും ആവശ്യപ്പെട്ടത് 25,000 രൂപ'; 5000 രൂപ അടച്ചിട്ടും രസീത് നൽകിയില്ലെന്ന് പരാതി

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പികപ് ലോറിയിൽ കടത്തിയ മരത്തടി പിടികൂടിയ ചരക്ക് സേവന നികുതി വകുപ്പിന്റെ പട്രോളിംഗ് വാഹനത്തിലെ ചാർജ് ഓഫീസറും ഡ്രൈവറും ആവശ്യപ്പെട്ടത് 25.000 രൂപയെന്നും ചർചയ്‌ക്കൊടുവിൽ 5,000 രൂപ നൽകിയെങ്കിലും രസീത് നൽകിയില്ലെന്നും പരാതി. എളേരിത്തട്ട് സ്വദേശി മാനുവൽ ജോസഫ് പരുത്തിപ്പാറയാണ് ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ ജി എസ് ടി ഡെപ്യൂടി കമീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
  
Complaint | 'പികപ് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മരത്തടികൾ പിടികൂടിയ ജിഎസ്ടി ഉദ്യോഗസ്ഥനും ഡ്രൈവറും ആവശ്യപ്പെട്ടത് 25,000 രൂപ'; 5000 രൂപ അടച്ചിട്ടും രസീത് നൽകിയില്ലെന്ന് പരാതി

'ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് കെഎൽ 60 ജെ 4754 നമ്പർ പികപ് ലോറിയിൽ അടുക്കളക്കുന്ന് എന്ന സ്ഥലത്ത്‌ നിന്നും ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട് നിർമാണത്തിനായി 1.20 ലക്ഷം രൂപ വില നൽകി വാങ്ങിയ പ്ലാവ് തടി കൊണ്ടുപോകുമ്പോൾ നികുതി വകുപ്പിന്റെ ബെലോറ വാഹനത്തിൽ എത്തിയ ജി എസ് ടി ഉദ്യോഗസ്ഥനും ഡ്രൈവറും വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്താതെയും രേഖകൾ ആവശ്യപ്പെടാതെയും 25,000 രൂപ ആവശ്യപ്പെടുകയും സംസാരിച്ചതിന് ഒടുവിൽ 5,000 രൂപ വാങ്ങുകയും ആയിരുന്നു. എന്നാൽ പണം അടച്ചതിന് രസീത് ആവശ്യപ്പെട്ടപ്പോൾ ഇരുവരും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്‌തു', മാനുവൽ ജോസഫ് പറയുന്നു.

ജി എസ് ടി വകുപ്പിന്റെ ഡ്രൈവർ തന്നോടും മറ്റ് വാഹന ഉടമകളോടും ഡ്യൂടിയിൽ ഇല്ലാത്ത സമയത്ത്‌ ഭീഷണിപ്പെടുത്തി മദ്യവും പണവും നിരന്തരം ആവശ്യപ്പെടുന്നുവെന്നും മാനുവൽ ജോസഫ്‌ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അസി. കമീഷണർക്ക് അന്വേഷണം കൈമാറിയിട്ടുണ്ടെന്നും ജി എസ് ടി ഉന്നത ഉദ്യാഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Vellarikundu, Kasaragod, Kerala, News, Top-Headlines, Complaint, Latest-News, Cash, Police, Complaint against GST officials.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia