city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയില്‍ എസ്എഫ്‌ഐയുടെ അശ്ലീല പോസ്റ്റര്‍ എന്ന് പരാതി; അന്വേഷിക്കുമെന്ന് ഡിഡിഇ

കാറഡുക്ക: (KasargodVartha) കലോത്സവ നഗരിയില്‍ എസ്എഫ്‌ഐയുടെ അശ്ലീല പോസ്റ്റര്‍ എന്ന് പരാതി. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. ഹയർ സെകൻഡറി സ്‌കൂളിൻ്റെ കവാടങ്ങളിലാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അശ്ലീല പോസ്റ്റര്‍ സ്ഥാപിച്ചുവെന്ന് ഡി ഡി ഇക്ക് പരാതി ലഭിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് പോസ്റ്ററുകളെന്നാണ് ആരോപണം.

Complaint | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയില്‍ എസ്എഫ്‌ഐയുടെ അശ്ലീല പോസ്റ്റര്‍ എന്ന് പരാതി; അന്വേഷിക്കുമെന്ന് ഡിഡിഇ

വിദ്യാർഥി സമൂഹവുമായി യാതൊരു ബന്ധമില്ലാത്ത ഇത്തരം പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു അധ്യാപക സംഘടനയാണ് ഡിഡിഇക്ക് പരാതി നല്‍കിയത്. നല്ല രീതിയിൽ നടക്കുന്ന കലോത്സവത്തിനിടയിലേക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നു.

പോസ്റ്റർ കലോത്സവ നഗരിയെ കളങ്കപ്പെടുത്താനും സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള എസ്‌എഫ്ഐയുടെ കരുതികൂട്ടിയുള്ള ശ്രമമാണെന്നും കഴിഞ്ഞ ദിവസം ആശംസകള്‍ അറിയിച്ച് എന്‍ടിയു സ്ഥാപിച്ച ബാനര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചതായും ജില്ലാ പ്രസിഡന്റ് എം രഞ്ജിത്ത് ആരോപിച്ചു.

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, SFI, Malayalam News, Poster, Complaint, Complaint about obscene poster of SFI in Arts fest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia