city-gold-ad-for-blogger
Aster MIMS 10/10/2023

'ഒരു കിലോ പഴുത്ത മാവിലയ്ക്ക് 150 രൂപ ഓഫർ'; കംപനിക്ക് പദ്ധതി തുടങ്ങുന്ന പഞ്ചായത്തിലോ താലൂകിലോ ഓഫീസ് ഇല്ല!; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.02.2022)
പഴുത്ത്‌ ഉണങ്ങിയ മാവിലയ്ക്ക് കിലോയ്ക്ക് 150 രൂപ വരെ ഓഫർ ചെയ്യുന്ന കംപനിക്ക് പദ്ധതി തുടങ്ങാൻ ലക്ഷ്യമിടുന്ന പഞ്ചായത്തിലോ താലൂകിലോ ഓഫീസ് ഇല്ല. ആട്, തേക്ക്, മാഞ്ചിയം പോലെയുള്ള ആളുകളെ പറ്റിച്ച കംപനിയാണോ ഇതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. ബളാൽ പഞ്ചായത്തിലെ എട്ട് വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സ്വകാര്യ കംപനിക്കാണ് ആ പഞ്ചായത്തിലോ താലൂകിലോ ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തത്.

  
'ഒരു കിലോ പഴുത്ത മാവിലയ്ക്ക് 150 രൂപ ഓഫർ'; കംപനിക്ക് പദ്ധതി തുടങ്ങുന്ന പഞ്ചായത്തിലോ താലൂകിലോ ഓഫീസ് ഇല്ല!; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ





പഞ്ചായത്തിലെ എടക്കാനത്തെ ഒരു സംഘം കൃഷിക്കാരുടെ കൂട്ടായ്‌മയായ ഇനോ വെൽനസ് നിക എന്ന എൽ എൽ പി സ്ഥാപനത്തിന്റെ പുതിയ സംരംഭത്തിന് ഫെബ്രുവരി രണ്ടിനാണ് തുടക്കം കുറിച്ചത്. ദന്ത സംരക്ഷണത്തിനാവശ്യമായ പൽപൊടി നിർമിക്കുന്നതിനാണ്‌ പഴുത്തുണങ്ങിയ മാവില ശേഖരിക്കുന്നതെന്നും മറ്റ്‌ ചേരുവകളും ഉപയോഗിച്ച് പൽപ്പൊടി നിർമിക്കുന്നതിനുള്ള പേറ്റന്റ്‌ കംപനിക്ക്‌ ലഭിച്ചുവെന്നും ബന്ധപ്പെട്ടവർ പറയുന്നു.

വീട്ടുപറമ്പുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന മാവിലക്ക് കിലോ ഗ്രാമിന് 150 രൂപ വെച്ച് കംപനി നൽകുമെന്നും അല്ലെങ്കിൽ രണ്ട് കിലോ മാവില നൽകിയാൽ കംപനിയുടെ ഒരു ഷെയറും 50 രൂപയും നൽകുമെന്നുമാണ് അവകാശവാദം. ഭക്ഷണം തന്നെ മരുന്നെന്ന ആശയത്തിലൂന്നിയാണ്‌ ഇനോ വെൽനസ് നികയുടെ പ്രവർത്തനമെന്നാണ് വിശദീകരണം. ബളാൽ പഞ്ചായത്തിൽ എട്ടുവാർഡുകൾ കേന്ദ്രീകരിച്ച് 532 പ്രോജെക്റ്റുകൾ നടപ്പിലാക്കുമെന്ന്‌ കൂടി മാനജിങ്‌ ഡയറക്ടർ നീലേശ്വരത്ത്‌ വാർത്താസമ്മേളനം നടത്തി വിവരിച്ചിരുന്നു.

എന്നാൽ ബളാൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ പോകുന്ന കംപനിയുടെ ഓഫീസ് നീലേശ്വരം നഗരസഭാ പരിധിയിൽ വരുന്ന പാലായി റോഡിലെ പുത്തരിയടുക്കത്താണ് തുറന്നത്.
കംപനിയുടെ ഉദ്ഘാടനം പടന്നക്കാട്ടെ ബേക്കൽ ക്ലബിൽ ചൊവ്വാഴ്ച നടക്കും. ഈ പരിപാടിയിലേക്ക് 16 വാർഡുള്ള ബളാൽ പഞ്ചായത്തിലെ ഒരൊറ്റ ജനപ്രധിനിധിക്കോ പഞ്ചായത്ത്‌ പ്രസിഡന്റിനോ ക്ഷണവുമില്ല.

ഇൻഫാം പോലുള്ള കർഷക സംഘടനകൾ സജീവമായിട്ടുള്ള വെള്ളരിക്കുണ്ട് താലൂകിലെ ബളാൽ ഉൾപെടെയുള്ള പഞ്ചാത്തുകളിൽ കൂടിയ വിലയ്ക്ക് മാവില വാങ്ങാൻ പോകുന്ന കംപനിയെ കുറിച്ച് സംശയം ജനിപ്പിച്ചിട്ടുണ്ട്. ഒരു കിലോ മാങ്ങയ്ക്ക് 100 രൂപ പോലും കർഷകകർക്ക് ലഭിക്കാത്ത നിലവിലെ സാഹചര്യത്തിൽ മാവിലയുടെ വില കേട്ട് മലയോരത്തെ കർഷകർ ഞെട്ടിയിരിക്കുകയാണ്.

പലരും ബളാൽ പഞ്ചായത്ത്‌ ഓഫീസിലും കൃഷി ഭവനിലും വിളിച്ചു കാര്യങ്ങൾ തിരക്കിയെങ്കിലും ഇതേകുറിച്ച് യാതൊരു വിധ വിവരമോ ബന്ധമോ ഇല്ലെന്നാണ് മറുപടി ലഭിച്ചത്. മലയോര വിനോദ സഞ്ചാരം വളർത്തിയെടുക്കാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള ഭക്ഷ്യ മൂലകങ്ങൾ വിപണിയിലിറക്കാനും കംപനിക്ക് പദ്ധതിയുണ്ടെന്നാണ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കംപനി അധികൃതർ തന്നെ ഇക്കാര്യങ്ങളിലെ അവ്യക്തത നീക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.


Keywords:  Vellarikundu, Kasaragod, Kerala, News, Panchayath, Balal, Top-Headlines, Natives, Fruits, Company offering Rs 150 per kg of mango leaves does not have an office in the panchayat or taluk where the project starts!.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL