Train | വരുമാനം കൂട്ടാന്‍ ട്രെയിനുകളുടെ ജെനറൽ, സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറക്കുന്നു; വന്ദേ ഭാരതിന്റെ നിരക്ക് താങ്ങാനുമാവുന്നില്ല; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും 'പാസൻജർ' ഇപ്പോഴും 'എക്സ്പ്രസ്' തന്നെ; സാധാരണക്കാരുടെ ട്രെയിൻ യാത്ര ദുരിതത്തിൽ
Sep 23, 2023, 13:14 IST
കാസർകോട്: (www.kasargodvartha.com) വരുമാനം കൂട്ടാനുള്ള നടപടികളുടെ ഭാഗമായി കേരളത്തിലെ വിവിധ ട്രെയിനുകളിലെ ജെനറൽ കംപാർട്മെന്റുകളും സ്ലീപർ കോചുകളും വെട്ടിക്കുറച്ച് പകരം എസി കോചുകൾ ഉൾപെടുത്താനുള്ള റെയിൽവേയുടെ നീക്കങ്ങൾ സാധാരണക്കാരുടെ യാത്ര ദുരിതത്തിലാക്കുന്നു. ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിവയിലെ സ്ലീപർ കോചുകൾ കുറച്ച് തേർഡ് എസി കോചുകൾ കൂടുതലായി ഉൾപെടുത്താനാണ് തീരുമാനം. ചില ട്രെയിനുകളിൽ ഇത് പ്രാബല്യത്തിലായി കഴിഞ്ഞു. വൈകാതെ കൂടുതല്‍ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപോർട്.
ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നതും എപ്പോഴും തിരക്കുള്ളതുമായ ട്രെയിനുകളാണിവ. ഇത് ലക്ഷക്കണക്കിന് സാധാരണ ട്രെയിൻ യാത്രക്കാരെയാണ് ബാധിക്കുന്നത്. ഇപ്പോൾ തന്നെ സാധാരണ റിസർവേഷൻ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു സ്ലീപര്‍ കോച് തേര്‍ഡ് എസി കോചായി മാറ്റുന്നതിലൂടെ 72 സീറ്റുകള്‍ക്കാണ് മാറ്റം വരുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ജെനറല്‍, സ്ലീപർ കോചുകള്‍ കുറയുന്നതോടെ ട്രെയിന്‍ യാത്രയ്ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും.
ഇപ്പോൾ തന്നെ ഉത്തരമലബാറുകാർ, പ്രത്യേകിച്ച് കാസർകോട് ജില്ലക്കാർ റെയിൽവേ രംഗത്ത് കനത്ത അവഗണനയാണ് നേരിടുന്നത്. ആവശ്യത്തിന് ട്രെയിനുകൾ പോലും ഇല്ലാത്ത സ്ഥിതിയാണ്. വരുമാനത്തില്‍ മാത്രമാണ് റെയില്‍വേയുടെ നോട്ടമെന്നും സാധാരണക്കാരുടെ പ്രയാസങ്ങൾ അവർ മനസിലാക്കുന്നില്ലെന്നുമാണ് യാത്രക്കാർ പ്രതികരിക്കുന്നത്. കോവിഡ് ലോക് ഡൗണിന് പിന്നാലെ പാസൻജര് സര്‍വീസുകളെ റെയില്‍വേ സ്പെഷ്യല്‍ എക്സ്പ്രസുകളാക്കി മാറ്റിയിരുന്നു. ഇതോടെ ടികറ്റ് നിരക്കും വർധിച്ചു. ഇപ്പോഴും ഇത് പാസൻജറുകളായി മാറ്റിയിട്ടില്ല. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചതും പുന:സ്ഥാപിച്ചിട്ടില്ല. അതിനിടെയാണ് മറ്റൊരു വെല്ലുവിളി കൂടി സാധാരണക്കാർ നേരിടുന്നത്.
കേരളത്തിന് പുതുതായി ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. എ സി ചെയർ കാറിൽ കാസർകോട്-തിരുവനന്തപുരം (ട്രെയിൻ നമ്പർ: 20631) ട്രെയിനിന് 1,555 രൂപയും എക്സിക്യൂടീവ് ചെയർ കാറിന് ഭക്ഷണം അടക്കം 2,835 രൂപയുമാണ് ടികറ്റ് നിരക്ക്. തിരുവനന്തപുരം-കാസർകോട് (ട്രെയിൻ നമ്പർ: 20632) എസി ചെയർ കാറിന് 1,515 രൂപയും എക്സിക്യൂടീവ് ചെയർ കാറിന് ഭക്ഷണം ഉൾപ്പെടെ 2,800 രൂപയുമാണ് നിരക്ക്.
കൂടാതെ പുതിയ വന്ദേ ഭാരത് കടന്നുപോകാൻ 20 ട്രെയിനുകൾ പലയിടത്തും നിർത്തിയിടേണ്ടി വരും. ഇതോടെ മറ്റ് ട്രെയിനുകൾ വൈകാനുള്ള സാധ്യതയുമുണ്ട്. വന്ദേ ഭാരതിൻറെ കാസർകോട് - തിരുവനന്തപുരം യാത്രയിൽ കോഴിക്കോട് എക്സ്പ്രസ് (16610), പരശുറാം (16649), നേത്രാവതി 16345), തിരുനെൽവേലി (19578), കൊച്ചുവേളി (20910), കൊച്ചുവേളി (20932), കണ്ണൂർ - ആലപ്പുഴ (16308), കൊച്ചുവേളി (22647), രപ്തിസാഗർ (12511), അഹല്യനഗരി (22645) എന്നീ ട്രെയിനുകൾ കടന്നുപോകേണ്ടതുണ്ടെന്നും ഈ ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുമെന്നും കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് ചൂണ്ടിക്കാട്ടി.
വന്ദേ ഭാരതിൻറെ തിരുവനന്തപുരം - കാസർകോട് യാത്രയിലാകട്ടെ കോട്ടയം പാസൻജർ, ഗാന്ധിധാം (16366), ഗുരുദേവ് (12659), ഹിമസാഗർ (16317), സ്വർണജയന്തി (12643), ഹസ്രത് നിസാമുദ്ദീൻ (22633), രാജധാനി (12431), ഷൊർണൂർ മെമു (06018), ബെംഗളൂരു ഐലന്റ് (16525), ആലപ്പുഴ - കണ്ണൂർ (16307) എന്നീ ട്രെയിനുകൾ പിടിച്ചിടേണ്ടി വരും. കൂടാതെ എട്ട് വണ്ടികൾക്ക് ക്രോസിംഗ് ഉണ്ടാവുമെന്നും നിസാർ പെറുവാഡ് പറഞ്ഞു. സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. വിവിധ പാസൻജേഴ്സ് അസോസോയിയേഷനുകളും രംഗത്തുവന്നിട്ടുണ്ട്. ജെനറൽ, സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം പിൻവലിച്ചും കൂടുതൽ ട്രെയിനുകൾ അനുവദിച്ചും മറ്റും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം.
പുനഃ പരിശോധിക്കണമെന്ന് മാനവ സംസ്കൃതി
ജെനറൽ, സ്ലീപർ കോചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം റെയിൽവേ പുനഃ പരിശോധിക്കണമെന്ന് മാനവ സംസ്കൃതി മഞ്ചേശ്വരം താലൂക് കമിറ്റി യോഗം ആവശ്യപ്പെട്ടു. കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു. താലൂക് കമിറ്റി ചെയർമാൻ എം എ മൂസ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു. ഇർശാദ് മഞ്ചേശ്വരം, സലിം പുത്തിഗെ, ജഗദീഷ് മൂടംബയൽ, വിനോദ് കുമാർ പാവൂർ, ആരിഫ് മച്ചമ്പാടി, ഹമീദ് കാവിൽ, ശാനിദ് കയ്യും കൂടൽ, ഹർഷാദ് വൊർക്കാടി, റഫീഖ് കുണ്ടാർ, അൻവർ കുമ്പള, അനീഷ് പടിഞ്ഞാർ, ഇഖ്ബാൽ കളിയൂർ എന്നിവർ സംസാരിച്ചു. ഡോൾഫി ഡിസൂസ നന്ദി പറഞ്ഞു.
Keywords: News, Kasaragod, Kerala, Train, Railway, Vande Bharat, Common people's train journey is in trouble.
< !- START disable copy paste -->