city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nutritional Deficiencies | ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ കുട്ടികളിലെ പോഷകാഹാര കുറവ് പൂര്‍ണമായും മനസിലാക്കാം

കൊച്ചി: (KasargodVartha) കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ പോഷകാഹാരം നല്‍കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്. ഇക്കാര്യത്തില്‍ അവര്‍ കൃത്യനിഷ്ടത പാലിക്കുക തന്നെ വേണം. കാരണം പോഷകാഹാര കുറവുണ്ടെങ്കില്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെയും അറിവിനെയും സഹായിക്കുന്നു.

ചെറുപ്പം മുതലുള്ള ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് ചര്‍മരോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍, അസ്ഥി പ്രശ്നങ്ങള്‍, മാനസികവും വൈജ്ഞാനികവുമായ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ പോഷകാഹാരത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തണം.

Nutritional Deficiencies | ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ കുട്ടികളിലെ പോഷകാഹാര കുറവ് പൂര്‍ണമായും മനസിലാക്കാം
 
*കുട്ടികളുടെ പോഷകാഹാരക്കുറവ് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം

വിഷാദം, ഉത്കണ്ഠ തുടങ്ങിയ അസ്വസ്ഥതകള്‍ കുട്ടികളില്‍ കാണാം. ഇത് പരിഹരിക്കാന്‍ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന അമിനോ ആസിഡുകള്‍ അടങ്ങിയ പ്രോട്ടീന്‍ ഭക്ഷണക്രമം ശീലിക്കുക. മാംസാഹാരം, അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമാണ്. അവ എളുപ്പത്തില്‍ ശരീരം ആഗിരണം ചെയ്യും. അതുകൊണ്ട് തന്നെ കുട്ടിക്ക് ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം നല്‍കുക.

*അസ്ഥി വേദന

വൈറ്റമിന്‍ ഡിയുടെ കുറവ് അസ്ഥി വേദന, വളര്‍ച്ചക്കുറവ്, പേശിവലിവ്, എല്ലുകളുടെ മൃദുത്വം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മറികടക്കാന്‍ കാല്‍സ്യവും മതിയായ അളവില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണം നല്‍കേണ്ടത് ആവശ്യമാണ്.

*അമിതവണ്ണം

പോഷകാഹാരക്കുറവ് പൊതുവെ പൊണ്ണത്തടിക്ക് കാരണമാകുന്നു. പോഷകസമൃദ്ധമായ ഭക്ഷണം ശരീരത്തില്‍ എത്താത്തതിനാല്‍ എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടവരികയും അങ്ങനെ തടി കൂടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് തടയുന്നതിന്, ശരിയായ പോഷകാഹാരം നല്‍കണം.

*വിശപ്പില്ലായ്മ

സ്ഥിരമായി പനിയോ ജലദോഷമോ ഉണ്ടായാല്‍ വിശപ്പില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സിങ്കിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ അവസ്ഥ മറികടക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കേണ്ടതാണ്.

*വിശ്രമമില്ലായ്മ

ഹൈപ്പര്‍ ആക്ടിവിറ്റിയാണ് മറ്റൊരു ലക്ഷണം. കുട്ടികള്‍ ദഹന പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനാല്‍ ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നു. ഇത് മറികടക്കാന്‍ തൈര്, പപ്പായ, മോര് തുടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കുക. ഇതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

*വരണ്ട ചര്‍മം

വരണ്ട ചര്‍മമോ മുടിയോ ഉണ്ടെങ്കില്‍, അതിനര്‍ഥം കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ കുറവുണ്ടാകാമെന്നാണ്. ഇത് മറികടക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്.

*ഊര്‍ജക്കുറവ്

കുറഞ്ഞ ഊര്‍ജം ഇരുമ്പിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഇതുമൂലം കുട്ടികളില്‍ ക്ഷീണം, ഫോക്കസ് നഷ്ടപ്പെടല്‍, മറവി, ആശയക്കുഴപ്പം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഇത് മറികടക്കാന്‍ അണ്ടിപ്പരിപ്പ്, വിത്തുകള്‍, പയര്‍വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, മാംസം മുതലായവ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അംശം വര്‍ധിപ്പിക്കുന്നു.

Keywords: Common nutritional deficiencies seen in kids and how to prevent them, Kochi, News, Common Nutritional Deficiencies, Kids, Health Tips, Health, Warning, Food, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia