city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Order | കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ച് തുരുമ്പിച്ചു; യാത്ര അപകടകരം; കുമ്പള കഞ്ചിക്കട്ടപാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ച് കലക്ടറുടെ ഉത്തരവ്

കുമ്പള: (KasargodVartha) ഗ്രാമപഞ്ചായതിലെ കഞ്ചിക്കട്ടപാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ച് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവായി. പാലത്തിൻറെ കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ച് തുരുമ്പിച്ചു ഇരുമ്പ് കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണുള്ളത്. പാലത്തിൻറെ കൈവരികൾ തകർന്നിട്ടുള്ളതിനാൽ ഇതുവഴിയുള്ള യാത്ര അപകട സാധ്യതയുളവാക്കുന്നതാണ്.

Order | കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ച് തുരുമ്പിച്ചു; യാത്ര അപകടകരം; കുമ്പള കഞ്ചിക്കട്ടപാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ച് കലക്ടറുടെ ഉത്തരവ്

ഈ സാഹചര്യത്തിലാണ് കഞ്ചിക്കട്ട പാലത്തിൻറെ ശോചനീയാവസ്ഥ പരിഗണിച്ച് ദുരന്തനിവാരണ നിയമം 2005 വിവിധ വകുപ്പുകൾ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഗതാഗതം നിരോധിച്ച ഉത്തരവിട്ടത്.

45 വർഷത്തെ പഴക്കമുള്ള പാലത്തിന്റെ അപകടാവസ്ഥ പ്രദേശവാസികൾ നിരന്തരമായി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പാലം പുനർനിർമാണത്തിനായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

കുമ്പള ഗ്രാമപഞ്ചായതിലെ കുണ്ടാപ്പ്, താഴെ കൊടിയമ്മ ആരിക്കാടി, ചത്രപള്ളം, ചൂരിത്തടുക്ക, മളി എന്നിവിടങ്ങളിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് കഞ്ചിക്കട്ടയിലേത്. സ്കൂൾ ബസുകളും, വിദ്യാർഥികളും ആശ്രയിക്കുന്നതും ഈ പാലമടങ്ങുന്ന കഞ്ചിക്കട്ട- കൊടിയമ്മ റോഡിനെയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kumbla, Collector, Bridge, Kodiyamma, Collector's order banning vehicular traffic through Kumbla Kanchikatta Bridge. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia