Order | വോടർ പട്ടിക പുതുക്കൽ: ജനുവരി 7 ഞായറാഴ്ച കാസർകോട്ട് വിലേജ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കലക്ടറുടെ നിർദേശം
Dec 30, 2023, 20:28 IST
കാസർകോട് : (KasargodVartha) അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി ജനുവരി 5 ല്‍ നിന്നും ജനുവരി 22 ലേക്ക് മാറ്റി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥന്മാരുമായും ചർച്ച നടത്തി.
യോഗത്തിൽ സബ്കളക്ടർ സൂഫിയാൻ അഹമ്മദ് , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജെഗ്ഗി പോള്‍, സിറോഷ് പി ജോൺ, ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാരായ ടി.സജി (മഞ്ചേശ്വരം), എസ്.ഉണ്ണികൃഷ്ണപിളള (കാസർകോട് ),എം.മായ (ഹോസ്ദുര്‍ഗ്) എന്നിവരും മറ്റ് ഇലക്ഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് മനുലാല്‍ മേലോത്ത്, കെ.എ.മുഹമ്മദ് ഹനീഫ, എം.കുഞ്ഞമ്പു നമ്പ്യാര്‍, ബി.അബ്ദുള്‍ഗഫൂര്‍, ഹാരിസ് ചൂരി എന്നിവരും സംസാരിച്ചു.
അര്‍ഹതയുളള എല്ലാവരേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിലേക്കും മരണപ്പെട്ട വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബൂത്ത് തലത്തില്‍ കാര്യക്ഷമമായി നടത്തുന്നതിലേക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടേയും സഹകരണം യോഗത്തില്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പേര് ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി ജനുവരി ഏഴാം തീയതി ഞായറാഴ്ച്ച എല്ലാ വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Collector, Village Office, Malayalam News, Collector's instructions to open village offices on Sunday 7th January