city-gold-ad-for-blogger
Aster MIMS 10/10/2023

Collector | റൈസിംഗ് കാസര്‍കോട് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ വിവാദമാക്കേണ്ടെന്ന് കലക്ടര്‍; എല്ലാ കാര്യത്തിലും ഒപ്പമുണ്ടന്ന് വിശദീകരണം

കാസര്‍കോട്: (www.kasargodvartha.com) രണ്ട് ദിവസങ്ങളിലായി ഉദുമ ലളിത് റിസോര്‍ടില്‍ നടന്ന നിക്ഷേപ സംഗമമായ റൈസിംഗ് കാസര്‍കോട് പരിപാടിക്ക് താന്‍ എത്താതിരുന്നത് വിവാദമാക്കേണ്ടതില്ലെന്ന് കാസര്‍കോട് കലക്ടര്‍ കെ ഇമ്പശേഖര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത്തരം പ്രചാരണം അനാവശ്യമാണ്. പരിപാടിയുടെ എല്ലാ കാര്യത്തിനും പൂര്‍ണ സഹകരണവും പിന്തുണയുമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
       
Collector | റൈസിംഗ് കാസര്‍കോട് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ വിവാദമാക്കേണ്ടെന്ന് കലക്ടര്‍; എല്ലാ കാര്യത്തിലും ഒപ്പമുണ്ടന്ന് വിശദീകരണം

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കേണ്ടത് കൊണ്ടാണ് പരിപാടിക്ക് പോകാന്‍ കഴിയാതിരുന്നത്. റൈസിംഗ് കാസര്‍കോടിന്റെ പ്ലാനിംഗ് അടക്കമുള്ള കാര്യങ്ങളില്‍ സജീവമായി പങ്കെടുത്ത ആളാണ് താന്‍. പരിപാടിയുടെ വിജയത്തിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു.

വ്യവസായ നിക്ഷേപത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രയത്‌നത്തിന്റെ ഫലമാണെന്നും കലക്ടര്‍ പറഞ്ഞു.

കലക്ടര്‍ പരിപാടിക്ക് എത്താതിരുന്നത് ഞങ്ങളെക്കാള്‍ തിരക്കുള്ള ആളായത് കൊണ്ടാണെന്ന് നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള പ്രസംഗത്തില്‍ മന്ത്രി പി രാജീവ് പറഞ്ഞതാണ് ചര്‍ചയ്ക്ക് കാരണമായത്.
     
Collector | റൈസിംഗ് കാസര്‍കോട് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ വിവാദമാക്കേണ്ടെന്ന് കലക്ടര്‍; എല്ലാ കാര്യത്തിലും ഒപ്പമുണ്ടന്ന് വിശദീകരണം

ഏറ്റവും താഴെ തട്ടിലുള്ള കാര്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കുന്ന കലക്ടര്‍ക്ക് പരിപാടിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും നിക്ഷേപക സംഗമത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും പരിപാടിയുടെ വന്‍ വിജയത്തിന് പ്രധാന പങ്കുവഹിച്ചത് കലക്ടറാണെന്നും ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

Keywords: Investment Summit, Rising Kasaragod, Malayalam News, Kerala News, Kasaragod News, Kasaragod District Collector, Collector says not to make controversy over non-participation in Rising Kasaragod programme.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL