Prohibition order | കുഞ്ചത്തൂര്‍ മാടയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; തിങ്കളാഴ്ച വൈകീട്ട് 7 വരെ പ്രാബല്യത്തില്‍; പ്രദേശത്ത് നിയന്ത്രണങ്ങള്‍
May 6, 2023, 21:19 IST
കാസര്‍കോട്: (www.kasargodvartha.com) മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട ക്ഷേത്രത്തിന് സമീപമുള്ള മാടയിലെ ശ്മശാന സ്ഥലവും റോഡുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കുഞ്ചത്തൂര്‍ മാട പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് ആറ് ശനിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ മെയ് എട്ട് തിങ്കള്‍ വൈകീട്ട് ഏഴ് വരെ നിരോധനാജ്ഞ നിലനില്‍ക്കും.
ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് ലഭിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വാളുകള്‍, തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൊണ്ടുവരുന്നതും, കല്ലുകളോ മറ്റ് വസ്തുക്കളോ കൊണ്ടുപോവുകയോ ശേഖരിക്കുകയോ ചെയ്യുന്നതും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റവും പ്രദര്‍ശനവും, പരസ്യ മുദ്രാവാക്യങ്ങളോ, പാട്ടുകള്‍ പാടുകയോ വെക്കുകയോ ചെയ്യുന്നതും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതും ഏതെങ്കിലും പ്രകടനമോ ഘോഷയാത്രയോ പൊതുസമ്മേളനമോ നടത്തുന്നതും വിലക്കി.

Keywords: Kasaragod News, Kerala News, Malayalam News, Prohibition order, Mada , Kunjathur, Collector Order. Collector of Kasaragod, Collector announced prohibition order at Mada, Kunjathur.
< !- START disable copy paste -->