city-gold-ad-for-blogger

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

കാസര്‍കോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണ്ണി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ്  വീണ് രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണൈറ്റഡ് ആശുപത്രിയിലെ ഡോക്ടര്‍ വീണയുടെ ഡ്രൈവറായ ഹരീഷ് (30), ആശുപത്രി ജീവനക്കാരനായ രാഘവേന്ദ്രന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശബ്ദംകേട്ട് ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ യുണൈറ്റഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
File Photo
പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. കെ.എല്‍. 14 എന്‍. 5500 വോക്‌സ് വാഗണ്‍ കാറിലേക്കാണ് തെങ്ങ് വീണത്.

ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ കാറ്റിലാണ് അപകടം സംഭവിച്ചത്. കാറിന് മുകളില്‍ തെങ്ങ് വീണതോടെ കാറിന്റെ നിയന്ത്രണം വീട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിക്കുകയായിരുന്നു. കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിസരത്തെ കല്ല്യാണ വീടുകളിലെ പന്തലിന്റെ ഷീറ്റും കാറ്റില്‍ പറന്നിട്ടുണ്ട്. കാറ്റില്‍ വ്യാപകമായി നാശനഷ്ടം സംഭവിച്ചതായി വിവരമുണ്ട്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia