Subsidy | പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: (KasargodVartha) പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചു. മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സര്‍കാര്‍ സബ്സിഡിയായി നാളീകേര കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍കാര്‍ സമിതിയെ നിയോഗിച്ചു. ഭക്ഷ്യ സെക്രടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് വില വര്‍ധനവിനെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കുക. സപ്ലൈകോ നിര്‍ദേശിച്ച വിലയും സമിതി പരിഗണിക്കും പൊതു വിപണിയിലെ വില വ്യത്യാസം കൂടി പരിശോധിച്ച ശേഷം ആകും തീരുമാനമെടുക്കുക.
സപ്ലൈകോ നല്‍കിയ ശുപാര്‍കള്‍ അതേപടി നടപ്പാക്കാന്‍ കഴിയില്ലെന്നും ഇതേക്കുറിച്ച് വിശദമായി പഠിക്കണമെന്നും സര്‍കാര്‍ വ്യക്തമാക്കി. ഇതിനായാണ് ഭക്ഷ്യ സെക്രടറി ഉള്‍പെടുത്തി മൂന്നംഗസമിതിയെ നിയോഗിച്ചത്. ഇവര്‍ സപ്ലൈകോ നല്‍കിയ ശുപാര്‍ശ പരിശോധിച്ച ശേഷം എത്ര ശതമാനം വിലവര്‍ധിപ്പിക്കണമെന്ന തീരുമാനം എടുക്കുക. സബ്‌സിഡി ഇല്ലാത്ത മറ്റു സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കണമെന്ന് ആവശ്യവും സമിതി പരിശോധിക്കും. 40 ശതമാനം വിലവ്യത്യാസം മാത്രം മതിയെന്നാണ് സപ്ലൈകോയുടെ നിലപാട്. ഇതുള്‍പെടെ സര്‍കാര്‍ നിയോഗിച്ച സമിതി പരിശോധിക്കും.
Keywords: News, Kerala, Kerala News, Farmers, Top-Headlines, Government, Coconut, Subsidy, Agriculture, Minister, K N Balagopal, Coconut procurement: Subsidy sanctioned Rs.12.5 crore.