city-gold-ad-for-blogger

ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ 'തേങ്ങ ചാലഞ്ചു'മായി കുടുംബശ്രീ

കാസര്‍കോട്: (www.kasargodvartha.com 12.06.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കാന്‍ 'തേങ്ങ ചാലഞ്ച്' എന്ന വേറിട്ട പരിപാടിയുമായി മടിക്കൈ കുടുംബശ്രീ പ്രവര്‍ത്തകര്‍. വീടുകളില്‍ നിന്നും സാമ്പത്തീക സ്വരൂപണത്തിന് സാധ്യതകള്‍ കുറഞ്ഞു വന്നതോടെയാണ് തേങ്ങ ശേഖരിക്കുകായെന്ന വേറിട്ട ആശയവുമായി മടിക്കൈയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 252 അയല്‍കൂട്ടങ്ങളിലുള്ള 5000 ത്തോളം കുടുംബശ്രീ പ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കാളികളാകും.
ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ 'തേങ്ങ ചാലഞ്ചു'മായി കുടുംബശ്രീ

വീടുകളില്‍ നിന്ന് തേങ്ങ ശേഖരിച്ച് ഇവര്‍ വില്‍ക്കും. ലഭിക്കുന്ന തുക ജൂണ്‍ 13 ന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് കൈമാറും. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള,ലസ്ഥിരംസമിതി  ചെയര്‍മാന്‍മാരായ സി.ഇന്ദിര, ശശീന്ദ്രന്‍ മടിക്കൈ, മെമ്പര്‍ സെക്രട്ടറി വി മധുസുദനന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ പി സജിനി എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kudumbasree, Coconut, Coconut challenge by Kudumbashree

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia