city-gold-ad-for-blogger

COA | 'കെഎസ്ഇബിഎല്‍ ചെറുകിട കേബിള്‍ ടി വി സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള നിലപാട് സ്വീകരിക്കുന്നു'; സി ഒ എ ജനുവരി 31ന് കരിദിനം ആചരിക്കും

കാസര്‍കോട്: (MyKasargodVartha) ചെറുകിട കേബിള്‍ ടി വി - ബ്രോഡ്ബാന്‍ഡ് സംരംഭങ്ങളെ ഇല്ലാതാക്കി കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കെ.എസ്.ഇ.ബി.എല്‍ നിലപാടില്‍ പ്രതിഷേധിച്ച് കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ ജനുവരി 31ന് ബുധനാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കെ.എസ്.ഇ.ബി.എല്‍. സെക്ഷന്‍ ഓഫീസുകള്‍ക്ക് മുന്നിലും കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

COA | 'കെഎസ്ഇബിഎല്‍ ചെറുകിട കേബിള്‍ ടി വി സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള നിലപാട് സ്വീകരിക്കുന്നു'; സി ഒ എ ജനുവരി 31ന് കരിദിനം ആചരിക്കും

കേബിള്‍ ടി.വി. ബ്രോഡ്ബാന്റ് ആവശ്യത്തിനായി ഉപയോഗിക്കുന്ന, വൈദ്യുതി പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്തപക്ഷം കേബിളുകള്‍ അഴിച്ച് മാറ്റുമെന്നുമാണ് പുതിയ തീരുമാനം. കേബിള്‍ ടി.വി. - ബ്രോഡ്ബാന്റ് സര്‍വീസ് നടത്താന്‍ ട്രങ്ക്- ഡിസ്ട്രിബ്യൂഷന്‍- ഡ്രോപ്പ് ആവശ്യങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത അറിയാത്തവരല്ല സാങ്കേതിക വിദഗ്ധര്‍ കൂടിയായ ഉന്നത ഉദ്യോഗസ്ഥര്‍.

വൈദ്യുത ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് പിന്നില്‍ കേരളവിഷന്‍ പോലുള്ള ചെറുകിട കേബിള്‍- ബ്രോഡ്ബാന്റ് ഓപ്പറേറ്റര്‍മാരെ തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്ന ലക്ഷ്യമാണ് കെ.എസ്.ഇ.ബി.എല്‍. ഇത് വഴി ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബി.എല്‍. നിലപാടിനെതിരെ തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, COA will observe black day on January 31.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia