city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank elections | കാസർകോട്ടെ സഹകരണ ബാങ്ക് തിരെഞ്ഞടുപ്പുകൾ രാഷ്ട്രീയ പാർടികളെ വിഷമവൃത്തത്തിലാക്കുന്നു; നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ അസ്വാരസ്യം

കാസർകോട്: (KasargodVartha) ജില്ലയിലെ സഹകരണ ബാങ്ക് തിരഞ്ഞടുപ്പുകൾ രാഷ്ട്രീയ പാർടികളെ വിഷമവൃത്തത്തിലാക്കുന്നു. വിചിത്ര സഖ്യങ്ങൾക്ക് പുറമെ പാളയത്തിൽ തന്നെ പടയും ഉണ്ടാകുന്നത് പാർടി നേതൃത്വങ്ങളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ബദ്ധവൈരികൾ ഒന്നിക്കുന്നതും ബിജെപിയുമായുള്ള ബന്ധവും വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെക്കുന്നത്.
  
Bank elections | കാസർകോട്ടെ സഹകരണ ബാങ്ക് തിരെഞ്ഞടുപ്പുകൾ രാഷ്ട്രീയ പാർടികളെ വിഷമവൃത്തത്തിലാക്കുന്നു; നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ അസ്വാരസ്യം


അടുത്തിടെ നടന്ന വോർക്കാടി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞടുപ്പിൽ കോൺഗ്രസ് - സി പി എം - ലീഗ് പാർടികൾ ഒരുമിച്ച് മത്സരിച്ചിട്ടും കോൺഗ്രസ്-ലീഗ് വിമതരും ബി ജെ പിയും ചേർന്നുള്ള സഖ്യത്തോട് അടിയറവ് പറഞ്ഞത് മൂന്ന് രാഷ്ട്രീയ പാർടികൾക്കും ക്ഷീണമായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നടന്ന പൈവളിഗെ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും വിചിത്ര സഖ്യമായിരുന്നു ഏറ്റുമുട്ടിയത്.
 
Bank elections | കാസർകോട്ടെ സഹകരണ ബാങ്ക് തിരെഞ്ഞടുപ്പുകൾ രാഷ്ട്രീയ പാർടികളെ വിഷമവൃത്തത്തിലാക്കുന്നു; നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ അസ്വാരസ്യം



പൈവളിഗെയിലും കോൺഗ്രസും സിപി എമും ലീഗും ഒന്നിച്ച് മത്സരിച്ചപ്പോൾ മറുഭാഗത്ത് സിപിഐയും ബിജെപിയും ചേർന്നുള്ള സഖ്യമായിരുന്നു ഉണ്ടായിരുന്നത്. ഫലം വന്നപ്പോൾ സിപിഐ - ബിജെപി സഖ്യം എട്ട് സീറ്റുകൾ നേടി ബാങ്ക് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് - സിപിഎം സഖ്യം മൂന്ന് സീറ്റുകൊണ്ട് സംതൃപ്തരാകേണ്ടിവന്നു.

ഇതിന് പിന്നാലെ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലും ലീഗിലും അസ്വാരസ്യം ഉണ്ടായിരിക്കുകയാണ്. 11സീറ്റിലേക്ക് 19 പേരാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. 47 ഓളം പേർ നോമിനേഷൻ നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്ന് മറ്റുള്ളവരെല്ലാം പത്രിക പിൻവലിച്ചെങ്കിലും വിമത പക്ഷത്തെ 11 പേർ മത്സര രംഗത്ത് ഉറച്ചുനിൽക്കുകയാണ്. വനിതാ സംവരണത്തിൽ മൂന്ന് കോൺഗ്രസ് അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട്. എ ഭാരതീദേവി, കെ വി റീന, കെ രേഷ്മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഔദ്യോഗിക പക്ഷത്തുനിന്നും കരുവാച്ചേരി സുകുമാരൻ, കെ ചന്ദ്രശേഖരൻ, കെ വി രാജേന്ദ്രൻ, സി സുനിൽകുമാർ, സൂരജ് കരിങ്ങാട്ട്, അനിൽ വാഴുന്നോറടി, എസ് സി സംവരണത്തിലെ പി വിനു എന്നിവരും വിമതപക്ഷത്തുനിന്നും നിലവിലെ ഡയറക്ടർ എ സുരേഷ്ബാബു, റസാഖ് കമ്മാടം, മനോജ് ഉപ്പിലികൈ, രാധാകൃഷ്ണൻ മണിയാണി, ബാബു മൂത്തല, കെ രാജഗോപാലൻ നായർ, മോഹനൻ മാസ്റ്റർ, ഗിരീഷ് കുന്നത്ത്, പി പ്രശാന്ത്, കെ പി ശശി, എസ് ടി വിഭാഗത്തിൽ പ്രകാശൻ കൊട്ടറ എന്നിവരാണ് മത്സരരംഗത്തുള്ളത്.

മുസ്ലീംലീഗിന് അനുവദിച്ച ഒരു സീറ്റ് പതിറ്റാണ്ടുകളായി തൈക്കടപ്പുറം ബൂതിന് നൽകുന്നതിൽ പ്രതിഷേധിച്ച് യൂത് ലീഗ് നേതാവും നിലവിലെ ഡയറക്ടറുമായ പി സി ഇഖ്ബാൽ പ്രവർത്തകർക്കൊപ്പം പാർടിക്ക് രാജിക്കത്ത് നൽകിയിരിക്കുകയാണ്. കോട്ടപ്പുറത്തെ ഡയറക്ടറായിരുന്ന കുട്ടിഹാജി മരണപ്പെട്ടപ്പോൾ പകരം ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ തൈക്കടപ്പുറത്ത് ആരും തയ്യാറായിരുന്നില്ല. ഒടുവിൽ കോട്ടപ്പുറംകാരനായ ഇക്ബാലിനെ ഡയറക്ടാറാക്കുകയാണ് ചെയ്തത്.

ഈ സ്ഥാനം തുടർന്നും കോട്ടപ്പുറത്തിന് വേണമെന്നാണ് ഇഖ്ബാലിനെ അനുകൂലിക്കുന്നവർ പറയുന്നത്. മുസ്ലീം യൂത് ലീഗിന്റെ മുൻ നഗരസഭാ പ്രസിഡണ്ടായ ഇഖ്ബാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആനച്ചാൽ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു. അതിനിടെ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 19ന് നടക്കാനിരിക്കെ പാർടി ഗ്രാമമായ തൈക്കടപ്പുറത്ത് കോൺഗ്രസിലും പ്രതിഷേധം ശക്തമായി. തീരദേശ മേഖലയെ പാടേ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഞായറാഴ്ച തൈക്കടപ്പുറം ബോട് ജെട്ടി പരിസരത്ത് പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്‌, യൂത് കോൺഗ്രസ്‌ പ്രവർത്തകർ.

കോൺഗ്രസ്‌ പാർടിയുടെ ഏറ്റവും ശക്തമായ സ്വാധീനമുള്ള തീരദേശത്തെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടാണ് ഇത്തവണ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നാണ് ഇവരുടെ ആക്ഷേപം. വർഷങ്ങളായി തൈക്കടപ്പുറത്ത് നിന്നും ഒരു ഡയറക്ടർ ഉണ്ടാവാറുണ്ട്. ഇത്തവണ നിലവിലെ ഡയറക്ടർ പ്രശാന്ത് കെ വി മത്സരത്തിലേക്കില്ല എന്ന് നേരത്തെ നിലപാട് എടുത്തിരുന്നു.

പകരം മറ്റൊരാളെ പാർടി പരിഗണിക്കാത്തതും, ബൂത് കമിറ്റി ചേരാതെ തൈക്കടപ്പുറത്തിന്റെ പേരിൽ മറ്റൊരാളെ നോമിനേറ്റ് ചെയ്തതും പാർടി ഔദ്യോഗിക ലിസ്റ്റിൽ ഇവരാരും ഇടം പിടിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന യോഗത്തിൽ എടുക്കുന്ന തീരുമാനം തീരദേശ മേഖലയിലെ കോൺഗ്രസ്‌ പാർടിയുടെ നിർണായക തീരുമാനം ആകുമെന്ന് കരുതുന്നു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Paivalike, Vorkady, Malayalam News, Politics, Co-operative Bank elections become crisis for political parties

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia