city-gold-ad-for-blogger

വലയിൽ കുടുങ്ങിയാലും കടലിലേക്ക് തിരികെ വിടണം: മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് നിർദ്ദേശം

Small juvenile sardines (mathikunjungal) caught in a net
Photo: Special Arrangement

● വളർച്ചയെത്താത്ത മത്തിക്ക് വിപണിയിൽ കിലോയ്ക്ക് കുറഞ്ഞ വില മാത്രമാണ് ലഭിച്ചിരുന്നത്.
● മൺസൂൺ അനുകൂലമായതോടെ എണ്ണം വർദ്ധിക്കുകയും ഭക്ഷ്യലഭ്യത കുറയുകയും ചെയ്തത് വളർച്ചയെ ബാധിച്ചു.
● വളർച്ച മുരടിച്ച മത്തികളെ ജൈവവള നിർമ്മാണത്തിനായി നൽകേണ്ടിവരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.
● ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ വ്യക്തമാക്കി.

കൊച്ചി: (KasargodVartha) കേരള തീരത്ത് മത്തിക്കുഞ്ഞുങ്ങൾ വൻതോതിൽ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, നിയമപരമായ ഏറ്റവും കുറഞ്ഞ വലിപ്പമായ 10 സെന്റീമീറ്ററിൽ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കർശന നിർദ്ദേശവുമായി രംഗത്ത്. 

വലയിൽ കുടുങ്ങിയാൽ പോലും ഇവയെ തിരിച്ച് കടലിൽ തന്നെ തള്ളണമെന്നാണ് സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിന്റെ പല കടപ്പുറങ്ങളിലും മത്തിക്കുഞ്ഞുങ്ങളുടെ 'ചാകര'യാണ്. 

എന്നാൽ വളർച്ചയെത്താത്ത ഈ മത്തികൾക്ക് വിപണിയിൽ ആവശ്യക്കാരില്ലാത്തതിനാൽ മൂന്ന് കിലോയ്ക്ക് 50 രൂപ എന്ന നിലയിലാണ് വിറ്റഴിച്ചത്. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിഎംഎഫ്ആർഐ നിയന്ത്രണം കർശനമാക്കാൻ നിർദ്ദേശം നൽകിയത്.

വളർച്ച മുരടിച്ചു, എണ്ണം വർദ്ധിച്ചു

കടലിലെ മൺസൂൺ അനുകൂല കാലാവസ്ഥയിൽ കടലോപരിതലം കൂടുതൽ ഉൽപാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരള തീരത്ത് ലഭ്യമാകാൻ കാരണമെന്ന് സിഎംഎഫ്ആർഐ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് മത്തിക്കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.

വലുപ്പമില്ലാത്തതാണ് മത്തിക്കുഞ്ഞുങ്ങൾക്ക് വില കുത്തനെ ഇടിയാൻ കാരണം. വലിയ മത്തികൾക്ക് ഇപ്പോഴും വിപണിയിൽ ആവശ്യക്കാരുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മത്തിയുടെ വളർച്ചയെ വലിയ തോതിൽ ബാധിച്ചതിനാൽ വലിയ മത്തിയുടെ ലഭ്യത കുറഞ്ഞു. 

വൻതോതിൽ ലഭിക്കുന്ന മത്തിക്കുഞ്ഞുങ്ങളെ അധികൃതർ അറിയാതെ ബോട്ട് ഉടമകളും, മത്സ്യത്തൊഴിലാളികളും ജൈവവള നിർമ്മാണത്തിനും മറ്റുമായി നൽകേണ്ടിവരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ചെറുമത്സ്യബന്ധനം പ്രോത്സാഹിപ്പിക്കരുത്

ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് പറഞ്ഞു. തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉൽപ്പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്.

ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എംഎൽഎസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണ്, സിഎംഎഫ്ആർഐ ഡയറക്ടർ വ്യക്തമാക്കി.

മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് യു ഗംഗ ചൂണ്ടിക്കാട്ടി.

മത്തി ഇനി വളരില്ല എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും, മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതായും ഡോ. ഗ്രിൻസൺ ജോർജ് കൂട്ടിച്ചേർത്തു. 

മുന്നറിയിപ്പുകളും, നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്നും ഡോ. യു ഗംഗ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയന്ത്രണം കർശനമാക്കി സിഎംഎഫ്ആർഐ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മത്തിയുടെ ലഭ്യത കുറയാതിരിക്കാൻ ഈ നിയമം ആവശ്യമാണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: CMFRI prohibits the fishing of sardines below 10 cm for marine sustainability.

#CMFRI #SardineFishing #KeralaCoast #FisheriesRegulation #MarineLife #FoodSecurity

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia