city-gold-ad-for-blogger

പ്രളയ സെസ് നിര്‍ത്തലാക്കണമെന്ന് വസ്ത്ര വ്യാപാരികള്‍

കാസര്‍കോട്: (www.kasargodvartha.com 21.02.2021) പ്രളയ സെസ്സ് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്‌സറ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്ഡീലോര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി സര്‍കാറിന് നിവേദനം നല്‍കി. ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച് വ്യാപാരമേഖല മൊത്തതില്‍ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കാസര്‍കോട് ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്, തലപ്പാടി ഭാഗത്തേക്ക് പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പ്രളയ സെസ് നിര്‍ത്തലാക്കണമെന്ന് വസ്ത്ര വ്യാപാരികള്‍

കെ ടി ജി ഡി ഡബ്ല്യു എ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടന യോഗം ജില്ലാ പ്രസിഡണ്ട് സജി കെ ജിയുടെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി പ്രഭാഷണം നടത്തി. ഹസന്‍ അശ്‌റഫ് ഫാബ്രിക്‌സ്, എ എ അസീസ്, അശ്‌റഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ പെരിയ, സിബി, അശോകന്‍ സംസാരിച്ചു.

ഭാരവാഹികള്‍: അശ്‌റഫ് ഐവ (പ്രസിഡണ്ട്), ഹാരിസ് സെനോറ (സെക്രടറി), സമീര്‍ ലിയ (ട്രഷറര്‍), ഹിമ ഇഖ്ബാല്‍, ശശിധരന്‍ മുള്ളേരിയ, ചന്ദ്രമണി (വൈസ് പ്രസിഡണ്ടുമാര്‍), റഹ് മാന്‍ തൊട്ടാന്‍, റഫീഖ് ഒറീവ്, (ജോ.സെക്രട്ടറിമാര്‍).

Keywords: Kerala, News, Kasaragod, Business-man, Shop, Office- Bearers, Committee, Clothing retailers call for end to flood cess.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia