city-gold-ad-for-blogger

Clash | തർക്കങ്ങൾക്കിടെ, ദേശീയ പതാക ഉയർത്തുമ്പോൾ ഉന്തും തള്ളും; പൊലീസ് അന്വേഷണം തുടങ്ങി

വിദ്യാനഗർ: (www.kasargodvartha.com) ജമാഅത് കമിറ്റിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെ, ദേശീയ പതാക ഉയർത്തുമ്പോൾ ഉന്തും തള്ളും. വിദ്യാനഗർ എരുതും കടവ് ജമാഅത് അങ്കണത്തിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. തർക്കത്തെ തുടർന്ന് രണ്ട് വർഷമായി ഇവിടെ ജമാഅത് കമിറ്റി നിലവിലില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അധികാര തർക്കം നില നിൽക്കുന്നതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ നടന്നത്.

Clash | തർക്കങ്ങൾക്കിടെ, ദേശീയ പതാക ഉയർത്തുമ്പോൾ ഉന്തും തള്ളും; പൊലീസ് അന്വേഷണം തുടങ്ങി

മുൻ ജമാഅത് അംഗമായിരുന്ന മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേർന്നാണ് മുഹ്‌യുദ്ദീൻ ജമാഅതിന് കീഴിലുള്ള സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ പതാക ഉയർത്താൻ തീരുമാനിച്ചത്. പതാക ഉയർത്തി കൊണ്ടിരിക്കുന്നതിനിടെ ജലീൽ, മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. ഒരു വർഷം മുമ്പ് എരുതുംകടവ് ജമാഅത് കമിറ്റിയെ തിരഞ്ഞെടുക്കുന്നതിനിടെയുണ്ടായ  തർക്കത്തെ തുടർന്ന് ജെനറൽ ബോഡി യോഗം അലസിപ്പിരിഞ്ഞിരുന്നു.

തർക്കം പരിഹരിക്കാനായി ഖാസിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ സമവായ ചർച നടന്നെങ്കിലും പരിഹാരം ഉണ്ടായില്ല. മുസ്ലിം ലീഗിലെ തന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏതാനും വർഷമായി ഇവിടെ ചേരിപ്പോര് നിലനിൽക്കുകയാണെന്നാണ് പറയുന്നത്. ഇതിന്റെയെല്ലാം പ്രതികരണമാണ് സ്വാതന്ത്ര്യ ദിന പതാക ഉയർത്തുന്നതിനിടെ ഉണ്ടായത്. മദ്റസാ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിൽ വെച്ചാണ് കയ്യാങ്കളി നടന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Keywords: News, Vidyanagar, Police, Eruthumkadavu, Kasaragod, Kerala, Clash, Independence Day, Clash over hoisting the national flag on I-Day.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia