city-gold-ad-for-blogger

നെല്ലിക്കുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, കടകളും വീടുകളും തകര്‍ത്തു

നെല്ലിക്കുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, കടകളും വീടുകളും തകര്‍ത്തു
കാസര്‍കോട്: നെല്ലിക്കുന്നില്‍ സംഘര്‍ഷം. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കടകള്‍ക്കും, വീടുകള്‍ക്കും നേരെ അക്രമമുണ്ടായി.

വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിന് നേരെ പന്ത് തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ പന്ത് തട്ടിയതിനെ ചോദ്യം ചെയ്ത് ബസില്‍ നിന്നിറങ്ങിയ ചിലര്‍ ഏതാനുംപേരെ മര്‍ദിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മറ്റൊരു വിഭാഗവും ആരോപിച്ചു. അതേസമയം ബൈക്ക് യാത്രക്കാരനായ ഒരു യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

സംഘര്‍ഷ സ്ഥിതി കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. കിംവദന്തികളില്‍ പെട്ട് ആരും പരിഭ്രാന്തരാകരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

നെല്ലിക്കുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, കടകളും വീടുകളും തകര്‍ത്തു

നെല്ലിക്കുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, കടകളും വീടുകളും തകര്‍ത്തു

Keywords : Kasaragod, Nellikunnu, Clash, Police, Bus, Marriage Function, House, Shop, Ball, Bike, Kasargodvartha, Malayalam News, Malayalam Vartha, Clash in Nellikkunnu; many injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia