city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clash | പരപ്പ ഗവ. ഹയർ സെകൻഡറി സ്കൂളിൽ വിദ്യാർഥി സംഘടനാ പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസ് ലാതി വീശി; നിരവധി പേർക്ക് പരുക്ക്; വ്യാഴാഴ്ച സ്കൂളിന് അവധി

വെള്ളരിക്കുണ്ട്: (KasargodVartha) പരപ്പ ഗവ. ഹയർ സെകൻഡറി സ്കൂളിൽ ബുധനാഴ്ച രാവിലെ മുതൽ തുടങ്ങിയ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നീണ്ടുനിന്നത് മണിക്കൂറുകളോളം. എസ്എഫ്ഐ നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയിലാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. സ്കൂളിന്റെ രണ്ടാം നിലയിലേക്ക് കയറുന്ന പടവിന്റെ ഗേറ്റ് കെ എസ് യു - എം എസ് എഫ് പ്രവർത്തകരായ വിദ്യാർഥികൾ താക്കോൽ ഉപയോഗിച്ച് പൂട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വഴിവെച്ചതെന്നാണ് പറയുന്നത്.

 
Clash | പരപ്പ ഗവ. ഹയർ സെകൻഡറി സ്കൂളിൽ വിദ്യാർഥി സംഘടനാ പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസ് ലാതി വീശി; നിരവധി പേർക്ക് പരുക്ക്; വ്യാഴാഴ്ച സ്കൂളിന് അവധി



പൊലീസ് ലാതി വീശലിൽ വരെ എത്തിയ സംഘർഷം വൈകീട്ടോളം നീണ്ടുനിന്നു. ഇതിനിടയിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ പ്രൻസിപലിനെ റൂമിൽ പൂട്ടിയിടുകയും ചെയ്തു. സ്കൂളിൽ അടിയന്തിര പി ടി എ യോഗം ചേരുകയും സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും പ്രിൻസിപലിനെ റൂമിൽ നിന്നും പോകാനും അനുവദിക്കുകയും ചെയ്തു.

പ്രശ്നം തീർന്നുവെന്ന് കരുതി രക്ഷിതാക്കളും പൊലീസും പ്രദേശവാസികളും പോകുന്ന സമയത്ത് സ്കൂളിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐയുടെ പതാക ചില വിദ്യാർഥികൾ ചേർന്ന് കീറി പുറത്തേക്ക് എറിഞ്ഞതാണ് പ്രശ്നം വീണ്ടും വഷളാക്കിയത്. പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ കെ എസ് യു - എം എസ് എഫ് പ്രവർത്തകരുടെ പതാകകൾ സ്കൂളിന്റെ പുറത്ത് നിന്നും എടുത്തുകൊണ്ട് വന്ന് പരസ്യമായി കീറിയെറിയുകയായിരുന്നുവെന്നാണ് പറയുന്നത്.

പിന്നീട് നടന്നത് പൊരിഞ്ഞ അടിയായിരുന്നു. പുറത്ത് നിന്ന് ആളുകൾ സ്കൂളിൽ കയറിയത് സംഘർഷം കൂട്ടാൻ കാരണമായതായി പ്രദേശവാസികൾ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത്‌ വ്യാഴാഴ്ച സ്കൂളിന് അവധി നൽകിയിട്ടുണ്ട്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

Keywords:  News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, Clash Erupts Between Students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia