ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി സംഘര്‍ഷം; ഗ്രൗണ്ടിലെ പൊരിഞ്ഞ തല്ലിനിടെ പോലീസ് ലാത്തിവീശി ഓടിച്ചവര്‍ വീണ്ടും ഏറ്റുമുട്ടി
May 11, 2017, 11:20 IST
ബേക്കല്‍: (www.kasargodvartha.com 11/05/2017) ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ സംഘട്ടനം. ബുധനാഴ്ച രാത്രി 10 മണിയോടെ പള്ളിക്കര കല്ലിങ്കാലിലാണ് വിജയിച്ച ടീമിന്റെയും പരാജയപ്പെട്ട ടീമിന്റെയും പേരില്‍ ചേരിതിരിഞ്ഞുള്ള സംഘട്ടനമുണ്ടായത്.
സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കല്ലിങ്കാല്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മത്സരം വൈകുന്നേരം ആറുമണിയോടെ സമാപിച്ചിരുന്നു. മാണിക്കോത്തെ ടീമും കുണിയയിലെ ടീമും തമ്മിലായിരുന്നു മത്സരം. മാണിക്കോത്ത് ടീമാണ് മല്‍സരത്തില്‍ വിജയിച്ചത്.
രാത്രി 10 മണിയോടെ കല്ലിങ്കാലില്‍ മാണിക്കോത്ത് ടീമിനെ ആനയിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടന്നു. ഇതിനെതിരെ കുണിയ ടീമിന്റെ ആരാധകരും പ്രകടനം നടത്തുകയായിരുന്നു. സംഘാടകരുമായി ഒത്തുകളിച്ചാണ് മാണിക്കോത്തെ ടീം വിജയിച്ചതെന്ന ആരോപണമുന്നയിച്ചാണ് കുണിയ ടീമിന്റെ പേരില്‍ പ്രകടനം നടത്തിയത്.
രണ്ട് ടീമുകളുടെയും പ്രകടനങ്ങള്‍ ഗ്രൗണ്ടില്‍ മുഖാമുഖം വന്നതോടെ മല്‍സരഫലത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തിലേര്‍പ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ലാത്തിവീശിയതോടെ ഇരുടീമുകളുടെയും ആളുകള്‍ ചിതറിയോടി.
പിന്നീട് ഇരുവിഭാഗങ്ങളും മറ്റൊരിടത്തുവെച്ച് വീണ്ടും പൊരിഞ്ഞ തല്ലിലേര്‍പ്പെട്ടു. പോലീസ് വീണ്ടും കുതിച്ചെത്തിയതോടെ ഇവര്‍ പിന്തിരിഞ്ഞത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Football, Clash, Police, Pallikara, Injured, Hospital, Treatment, Investigation, SI, Clash during football match.