മാങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ കോണ്‍ട്രാക്ടറുടെ ജീപ്പ് കത്തിച്ചു, സ്‌കൂട്ടറിന് തീവെക്കാന്‍ ശ്രമം
Jun 4, 2015, 10:10 IST
ഉദുമ: (www.kasargodvartha.com 04/06/2015) രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന മാങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായ മാങ്ങാട്ടെ സുനിലിന്റെ ജീപ്പ് കത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. സുനിലിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 ഇ. 8291 നമ്പര്‍ ജീപ്പാണ് തീവെച്ച് നശിപ്പിച്ചത്. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്‌കൂട്ടറിന് തീവെക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
സ്‌കൂട്ടറിന് അടിയില്‍ നിന്നും തീ പന്തം കണ്ടെത്തി. ബൈക്കിലെത്തിയ സംഘമാണ് ജീപ്പിന് തീവെച്ചത്. ജീപ്പ് ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി സംഘം രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ തീപന്തം എടുത്തുമാറ്റിയതിനാലാണ് സ്‌കൂട്ടര്‍ കത്താതിരുന്നത്. രാത്രിയോടെ ജോലി കഴിഞ്ഞ് ജീപ്പ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ജീപ്പിനകത്ത് ബാഗില്‍ ജോലി ചെയ്യുന്ന സാധനങ്ങളും മറ്റും വെച്ചിരുന്നു. ഇതും കത്തിയിട്ടുണ്ട്. ജീപ്പിന്റെ പിന്‍ഭാഗത്താണ് തീവെപ്പുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുനില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod, Kerala, Uduma, mangad, Scooter, Jeep, fire, Police, complaint, DYFI, Investigation, DYFI volunteer's jeep set fire, Clash continues in Mangad.
Advertisement: