city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു; സിവില്‍ സ്‌റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് നാട്ടുകാര്‍ വിട്ടുനല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത്, 8.37 കോടി രൂപ ചിലവ്, നാല് നില

കാസര്‍കോട്: (www.kasargodvartha.com 03.01.2020) മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്ന വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു. 2019 ഫെബ്രുവരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തറക്കല്ലിട്ടതു മുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗതിയിലാണ്. ഒപ്പം മലയോര ജനതയുടെ പ്രതീക്ഷകളും ഉയരുകയാണ്. വെള്ളരിക്കുണ്ട് ടൗണില്‍ നിന്ന് കുറച്ചകലെയായി കുന്നിന്‍ ചെരുവിലാണ് പ്രകൃതിയെ മുറിവേല്‍പ്പിക്കാത്ത വിധം തട്ടുകളായി തിരിച്ച് സിവില്‍സ്റ്റേഷന്‍ ഒരുക്കുന്നത്.

മൂന്ന് ബ്ലോക്കുകളാണ് സിവില്‍ സ്റ്റേഷന് ഉളളത് . ഇതില്‍ പ്രധാന ബ്ലോക്കിന് നാലു നിലകളാണുള്ളത്. ഇതിനു പിന്നിലായി മുകളിലത്തെ തട്ടിലാണ് രണ്ടാമത്തെ ബ്ലോക്കും കാന്റീന്‍ ബ്ലോക്കും നിര്‍മ്മിക്കുന്നത്. നിലവില്‍ ഒന്നാമത്തെ ബ്ലോക്കിന്റെ പണികളാണ് ദ്രുതഗതിയില്‍ നടക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന ഒന്നാമത്തെ ബ്ലോക്കിന്റെ താഴത്തെ നിലക്ക് 54 മീറ്റര്‍ നീളമാണുള്ളത്. ഭവന നിര്‍മ്മാണ വകുപ്പിന്റെ  മേല്‍നോട്ടത്തിലാണ് സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മഴ മൂലം രണ്ട് മാസം വൈകിയാണ് പണികള്‍ ആരംഭിച്ചതെങ്കിലും നിലവില്‍ ക്രമീകരിച്ച പ്രകാരം തന്നെ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. .18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുന്നതിനാണ് കരാര്‍.

വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു; സിവില്‍ സ്‌റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് നാട്ടുകാര്‍ വിട്ടുനല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത്, 8.37 കോടി രൂപ ചിലവ്, നാല് നില

നാടിന്റെ മുഖച്ഛായ മാറ്റുന്ന സിവില്‍ സ്റ്റേഷനു വേണ്ടി ഒന്നരയേക്കര്‍ സ്ഥലം വിട്ടുനല്‍കിയതും നാട്ടുകാരാണ്. കെ ഉണ്ണികൃഷ്ണന്‍, ആന്റണി മാളിയേക്കല്‍, അധ്യാപികയായ സില്‍ബി മാത്യു എന്നിവരാണ് ടൗണിന്നെ ഹൃദയഭാഗത്തായി സിവില്‍ സ്റ്റേഷനു വേണ്ടി സ്ഥലം നല്‍കിയത്. സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി സൗകര്യപ്രദമായ ക്യാബിന്‍, കുടിവെള്ളം ഭക്ഷണം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പണിസ്ഥലത്തോട്  ചേര്‍ന്ന് ഒരുക്കിയിരിക്കിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന 26 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കേരള സര്‍ക്കാരിന്റെ ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡും  നല്‍കിയിട്ടുണ്ട്.

8.37 കോടി രൂപ, നാല് നില

മലയോര താലൂക്കായ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ വിസ്തൃതി 3615.78 ച.മീറ്ററാണ്. തുടക്കത്തില്‍ 17.79 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിച്ചിരുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടം 8.37 കോടി രൂപയ്ക്കാണ് കല്യാശ്ശേരിയിലെ ടി പി പ്രകാശന്റെ ഉടമസ്ഥതയിലുള്ള  കമ്പനി  ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. 10 ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക. ഏറ്റവും താഴത്തെ നിലയില്‍ വാഹനങ്ങളുടെ  പാര്‍ക്കിങ്ങിനായുള്ള സ്ഥലമാണ്. ഒന്നാം നിലയില്‍ സപ്ലൈഓഫീസ്,ലീഗല്‍ മെട്രോളജി,ലേബര്‍ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്,ഇന്‍ഡസ്ട്രിയല്‍ ഓഫീസ്,അന്വേഷണ വിഭാഗം എന്നിവയ്ക്കാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. രണ്ടാം നിലയില്‍ താലുക്ക് തഹസില്‍ദാര്‍ ഓഫീസ് അടക്കമുള്ള താലൂക്ക് അഡ്മിനിസ്‌ട്രേഷനവും പ്രവര്‍ത്തിക്കും.മൂന്നാം നിലയില്‍ പി.ഡബ്ല്യുഡു,ആര്‍.ടി.ഓഫീസ്,സോയില്‍ കണ്‍സര്‍വേഷന്‍,എംപ്ലോയിമെന്റ് ഓഫീസ് എന്നിവയാകും പ്രവര്‍ത്തിക്കുക.

ജലവിതരണത്തിനുള്ള സൗകര്യങ്ങള്‍,  കുടിവെള്ള സംഭരണി,ഓടകള്‍ , ചുറ്റു മതില്‍ , ആറ് സോക്ക്് പിറ്റുകള്‍, സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന റോഡിന്റെ നിര്‍മ്മാണം, മഴവെള്ള സംഭരണം, മാലിന്യ സംസ്‌കാരണ പ്ലാന്റ്, തുടങ്ങിയവ സിവില്‍ സ്റ്റേഷന്റെ ഭാഗമായി നിര്‍മ്മിക്കും.ഇത് കൂടാതെ രണ്ട് തട്ടുകളിലായി സ്ഥിതി ചെയ്യുന്ന ഒന്നാം ബ്ലോക്കും രണ്ടാം ബ്ലോക്കും തമ്മില്‍ ബന്ധിക്കുന്ന ഇടനാഴിയും ഉണ്ടാകും. കുന്നിന്‍ ചെരുവിലായിനാല്‍ മഴക്കാലത്ത് ശക്തമായി വെള്ളം ഒഴുകിവരും.ഇതിനെ ചെറുക്കാന്‍ ശക്തമായ റീട്ടെയിനിംഗ് മതിലും  ഒഴുവു ചാലുകളും സിവില്‍ സ്റ്റേഷനില്‍ ഉണ്ടാകും.ഒരു താലൂക്കിനോട് അനുബന്ധിച്ചുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥലമൊരുക്കിയാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക.വെള്ളരിക്കുണ്ട് ടൗണിനോട് ചേര്‍ന്ന് പൂര്‍ത്തിയാകുന്നതിനാല്‍ ജനങ്ങള്‍ക്ക് ഓഫീസുകളിലേക്ക് വരാനും പോകാനും കൂടുതല്‍ സൗകര്യമാകും.

വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു; സിവില്‍ സ്‌റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് നാട്ടുകാര്‍ വിട്ടുനല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത്, 8.37 കോടി രൂപ ചിലവ്, നാല് നില


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Vellarikundu, Top-Headlines, Civil Station construction in vellarikkundu
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia