city-gold-ad-for-blogger

സിറ്റി ഗോള്‍ഡിന്റെ സമൂഹ വിവാഹവും രോഗികള്‍ക്കുള്ള സഹായധന വിതരണവും- LIVE

കാസര്‍കോട്: (www.kasargodvartha.com 14/01/2017) സമൂഹ വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ മഹത്വവും മഹിമയും ഉയര്‍ത്തിപ്പിടിച്ച് സിറ്റിഗോള്‍ഡ് നടത്തുന്ന സമൂഹ വിവാഹവും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ജീവിതം തന്നെ ചോദ്യചിഹ്നമായി മറിയ പാവങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ജനുവരി 15 ഞായറാഴ്ച രാവിലെ 11 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പത്ത് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ചെലവുകളും നല്‍കുന്ന ചടങ്ങില്‍ തെരഞ്ഞെടുത്ത 22 രോഗികള്‍ക്കുള്ള ധനസഹായവുമാണ് നല്‍കുന്നത്.



സിറ്റി ഗോള്‍ഡിന്റെ സമൂഹ വിവാഹവും രോഗികള്‍ക്കുള്ള സഹായധന വിതരണവും- LIVE

ചെര്‍ക്കള അബ്ദുല്ല അധ്യക്ഷത വഹിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന ചടങ്ങ് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുകയും, നിക്കാഹിന്റെ മുഖ്യ കാര്‍മികത്വം വഹിക്കുകയും ചെയ്യും. കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് അത്ഭുതം സൃഷ്ടിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും കഴിഞ്ഞ് ഇപ്പോള്‍ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്ന മുഹമ്മദ് ആരിഫ് എന്ന യുവാവിനെ കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ആദരിക്കും.

എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, സി.ടി. അഹ്മദലി എന്നിവര്‍ സഹായധനം വിതരണം ചെയ്യും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തുന്ന സദസ്സില്‍ സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സ്വാഗതം പറയും. മാലിക്ദീനാര്‍ ജമാഅത്ത് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. യഹ്‌യ തളങ്കര, ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹിമാന്‍, എല്‍.എ. മഹമൂദ് ഹാജി, സായിറാം ഭട്ട്, ഹക്കീം കുന്നില്‍, സി.എച്ച്. കുഞ്ഞമ്പു, അഡ്വ. ശ്രീകാന്ത്, അസീസ് കടപ്പുറം, അഹമ്മദ് ഷെരീഫ്, ലത്തീഫ് ഉപ്പളഗേറ്റ്, കെ.എ. മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.

പരിപാടി കാസര്‍കോട് വാര്‍ത്തയുടെ ഇതേ പോസ്റ്റില്‍ തന്നെ ലൈവായി കാണാം. കാസര്‍കോട് വാര്‍ത്തയും, ഫിദ ലൈവും ചേര്‍ന്നാണ് ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.

Keywords: City Gold, Mass Wedding, Kasargod, Kerala, Donation, City Gold to conduct mass wedding on 15th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia