city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescued | അരയിൽ കന്നാസും തെർമോകോളും കെട്ടി കൂട്ടത്തോടെ കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെടുത്തി മീൻ പിടുത്ത തൊഴിലാളികൾ; ഒഴിവായത് വൻ ദുരന്തം

കാസർകോട്: (KasargodVartha) കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ആർക്കും അപകടമൊന്നും സംഭവിക്കാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാസർകോട് കടപ്പുറത്ത് തിങ്കളാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.

Rescued | അരയിൽ കന്നാസും തെർമോകോളും കെട്ടി കൂട്ടത്തോടെ കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെടുത്തി മീൻ പിടുത്ത തൊഴിലാളികൾ; ഒഴിവായത് വൻ ദുരന്തം

പ്രദേശവാസികളായ 12 വയസിനും 15 വയസിനും ഇടയിലുള്ള 10 ഓളം കുട്ടികൾ അരയിൽ കന്നാസും തെർമോകോളും കെട്ടി കൂട്ടത്തോടെ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ചിലർ ലൈഫ് ജാകറ്റും ധരിച്ചിരുന്നു. അപ്രതീക്ഷിതമായി തിരയിൽ പെട്ട കുട്ടികൾ വെള്ളത്തിൽ മുങ്ങുകയും താഴുകയും ചെയ്തു. ഇതിനിടെ സംഭവം ശ്രദ്ധയിൽ പെട്ട മീൻ പിടുത്ത തൊഴിലാളികൾ ഉടൻ ഫൈബർ തോണി ഉപയോഗിച്ച് കുട്ടികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.

മീൻ പിടുത്ത തൊഴിലാളികളായ ബാബു, ചിത്രൻ പുഷ്‌പാക്രാന്ത, ഹരീഷൻ എന്നിവരാണ് കുട്ടികൾക്ക് രക്ഷകരായത്. ഫൈബർ തോണിയിൽ നാല് തവണകളിലായാണ് കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇവർ കരയ്‌ക്കെത്തിച്ചത്. വൈകിയിരുന്നുവെങ്കിൽ വലിയ ദുരന്തം സംഭവിക്കുകമായിരുന്നുവെന്നും ഇവർ കാര്കോഡ് വാർത്തയോട് പറഞ്ഞു. വിവരം അറിഞ്ഞ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ വി മനോഹരന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തിയിരുന്നു.

Rescued | അരയിൽ കന്നാസും തെർമോകോളും കെട്ടി കൂട്ടത്തോടെ കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെടുത്തി മീൻ പിടുത്ത തൊഴിലാളികൾ; ഒഴിവായത് വൻ ദുരന്തം

കടൽ ഇപ്പോൾ അപകടകരമായ അവസ്ഥയിലാണെന്നും കടലിൽ കുളിക്കാൻ അടക്കം ഇറങ്ങാൻ പാടില്ലെന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഫിലിപൈന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും മിഷോങ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്ര മുന്നറിയിപ്പ് നൽകിയിരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: News, Kerala, Kasaragod, Childrens, Sea, Rescue, Fishermen, Boat, Childrens rescued from sea. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia