Obituary | പുഴയിൽ മുങ്ങിമരിച്ചത് സഹോദരന്റെയും സഹോദരിയുടെയും മക്കൾ; ദുഃഖസാന്ദ്രമായി ദേവരഡുക്ക ഗ്രാമം
Apr 11, 2023, 17:08 IST
അഡൂർ: (www.kasargodvartha.com) രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ അഡൂർ ദേവരഡുക്ക ഗ്രാമം. മരിച്ച രണ്ട് കുട്ടികളും സഹോദരന്റെയും സഹോദരിയുടെയും മക്കളാണ്. ദേവരഡുക്കയിലെ ശാഫി - റുബീന ദമ്പതികളുടെ മകൻ മുഹമ്മദ് ആശിഖ് (നാല്), ശാഫിയുടെ സഹോദരി സൗദയുടെയും ഹസൈനാറിന്റെയും മകൻ മുഹമ്മദ് ഫാസിൽ (മൂന്ന്) എന്നിവരാണ് അഡൂർ ദേവരഡുക്ക പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെ മുങ്ങിമരിച്ചത്.
ഇരുവരുടെയും പിതാക്കൾ സഊദി അറേബ്യയിലാണ്. തൊട്ടടുത്ത വീട്ടിൽ കളിക്കാനെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്ന് പോയത്. ഉച്ചഭക്ഷണത്തിന് സമയമായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുഴക്കരയിലുണ്ടായിരുന്ന ഏതാനും കുട്ടികൾ, പുഴയിൽ മുങ്ങിത്താഴുന്നതായി അറിയിച്ചത്. ഉടൻ തന്നെ ശാഫിയുടെയും റുബീനയുടെയും പിതാവ് അബ്ദുർ റഹ്മാൻ പുഴയിൽ ചാടിയിറങ്ങി ആദ്യം ആശിഖിനെയും അൽപനേരത്തെ തിരച്ചിലിനൊടുവിൽ ഫാസിലിനെയും പുറത്തെടുത്തു.
നാട്ടുകാരനായ ജലീലിന്റെ ഓടോറിക്ഷയിലാണ് ഉടൻ തന്നെ മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചത്. പുറത്തെടുക്കുമ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോൾ, മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നുവെന്ന് ജലീൽ കാസർകോട് വാർത്തയോട് പറഞ്ഞു. മരിച്ച ആശിഖിൻറെ സഹോദരി: ആഇശ. ഫാസിലിന്റെ സഹോദരങ്ങൾ: ഫാറൂഖ്, ഫാത്വിമത് ബതൂൽ, ഫൈമ.
Keywords: Kasaragod, Kerala, News, Kasaragod-News, Top-Headlines, Obituary, Adoor, River, Kids, Natives, Hospital, Children of brother and sister drowned in the river. < !- START disable copy paste -->