Killed | 'ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ചെളിയിൽ മുക്കിക്കൊന്നു'
Sep 12, 2023, 16:21 IST
ഉപ്പള: (www.kasargodvartha.com) ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ചെളിയിൽ മുക്കിക്കൊന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുമംഗലി - സത്യനാരായണ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. അമ്മയെയും കുഞ്ഞിനേയും ഒന്നരമണിക്കൂറായി കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്നതായി ഇവർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ പുറത്തെടുത്ത് മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശനങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി പറയുന്നുണ്ട്.
Keywords: Murder, Women, Manjeswram, Killed, Police, Custody, Investigation, Death, Obituary, Child killed by women. TART disable copy paste -->