Pinarayi Vijayan | 'ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു, ഇതൊന്നും മര്യാദയല്ല’; പ്രസംഗം കഴിയുന്നതിന് മുമ്പ് അനൗൺസ്മെൻ്റ് നടത്തിയതിൽ ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങി മുഖ്യമന്ത്രി
Sep 23, 2023, 13:54 IST
ബേഡകം: (www.kasargodvartha.com) പ്രസംഗം കഴിയുന്നതിന് മുമ്പ് അനൗൺസ്മെൻ്റ് നടത്തിയതിൽ ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു, ഇതൊന്നും മര്യാദയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്.
പ്രസംഗം പാതിയിൽ നിർത്തിയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. കാസർകോട് ബേഡഡുക്ക കുണ്ടംകുഴിയിൽ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈകിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു.