Police Booked | 'കോഴിയെ വാങ്ങിയ പണം ചോദിച്ചു; പിന്നാലെ , ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കടയുടമയ്ക്ക് വെട്ടേറ്റു'
Mar 13, 2024, 17:33 IST
കുമ്പള: (KasargodVartha) കോഴിയെ വാങ്ങിയ പണം ചോദിച്ചതിന് ഇറച്ചിവെട്ടുകത്തി കൊണ്ട് കോഴിക്കടക്കാരനെ വെട്ടി പരുക്കേൽപിച്ചതായി പരാതി. ചികൻ സ്റ്റോൾ ഉടമ കോയിപ്പാടി മട്ടംകുഴി സി എച് സി റോഡിലെ കെ എ അൻവറിന്റെ (43) പരാതിയിലാണ് ഇറച്ചി വാങ്ങാനെത്തിയ ആരിഫിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെ മാർകറ്റിലെ അൽ മദീന ചികൻ സ്റ്റോളിലായിരുന്നു സംഭവം. കോഴി വാങ്ങാനെത്തിയ പ്രതിയോട് മുമ്പ് വാങ്ങിയ കോഴിയുടെ പണം ചോദിച്ച വിരോധത്തിൽ കടയിലുണ്ടായിരുന്ന ഇറച്ചി വെട്ടുന്നകത്തി കൊണ്ട് പരാതിക്കാരനെ തലക്കും കൈക്കും വെട്ടി പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് പരാതി.
സാരമായി പരുക്കേറ്റ കടയുടമ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Keywords: Police Booked, Malayalam News, Kasaragod, Crime, Kumbla, Chicken, Attacked, Complaint, Owner, Co-operative Hospital, Police, Investigation, Chicken shop owner assaulted.
< !- START disable copy paste -->