Obituary | ചെറുവത്തൂര്‍ വാദ്യകലാ സംഘം കലാകാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു
May 10, 2023, 15:09 IST
ചെറുവത്തൂര്‍: (www.kasargodvartha.com) വാദ്യകലാ സംഘം കലാകാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു. വഞ്ഞങ്ങാട് തംബുരു വാദ്യകലാ സംഘത്തിലെ കലാകാരിയായിരുന്ന കാരിയിലെ കുഞ്ഞിക്കണ്ണന്‍ - നാരായണി ദമ്പതികളുടെ മകളും, വാദ്യകലാകാരനായ കെ കെ പ്രമോദിന്റെ ഭാര്യയുമായ എം ഷൈജ(41)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടു വര്‍ഷത്തോളമായി തലശ്ശേരിയിലെ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമായി ചികിത്‌സയിലായിരുന്നു. രാവിലെ ഒമ്പത് മണിയോടെ കാരിയില്‍ ശ്രീകുമാര്‍ ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലെത്തിച്ച് 10 മണിയോടെ കാരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഏകമകള്‍ തന്‍മയ പ്രമോദ്. സഹോദരങ്ങള്‍: ഷൈജു, ഷൈമജ
Keywords: Kerala News, Kasaragod News, Obituary, Cheruvathur Vadyakala Sangam Artist passed away.