Chandran Pollapoyil | കഥാകൃത്തും റേഡിയോ നാടക രചയിതാവുമായ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ അന്തരിച്ചു
Aug 5, 2023, 11:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com) കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്‌ക്കാര ജേതാവുമായ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ (55) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
ചന്ദ്രന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമിറ്റി രൂപീകരിച്ച് കോഴിക്കോട് ആശുപത്രിയിലടക്കം വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. വലിയ സുഹൃദ് ബന്ധത്തിന് ഉടമയായിരുന്നു.
നിരവധി മാധ്യമ സ്ഥാപനങ്ങളിലും ചന്ദ്രന്‍ ഡിടിപി ഓപറേറ്ററായി ജോലി ചെയ്തിരുന്നു. ഭാര്യ ലളിത, മകൾ അർച്ചന.
സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30 മണിയോടെ കൊടക്കാട് നീളത്താന്‍ പാറ പൊതുശ്മശാനത്തില്‍ നടന്നു.
Keywords: News, Kerala, Kerala-News, Kasaragod-News, Cheruvathur, Story Writer, Radio Play Writer, Chandran Pollapoyil, Passed Away, Funeral, Cheruvathur: Story writer and radio play writer Chandran Pollapoyil passed away.