city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Awards | വ്യത്യസ്ത മേഖലകളിൽ നേതൃപാഠവം പ്രകടമാക്കിയവർക്ക് ചെർക്കളം അബ്ദുല്ല മെമോറിയൽ പ്രസ്റ്റീജിയസ് ലീഡർഷിപ് അവാർഡുകൾ സമ്മാനിക്കും; ജൂറി പ്രഖ്യാപനം നടത്തി; അനുസ്മരണ സംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷനും നിർവഹിച്ചു

കാസർകോട്: (KasargodVartha) സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ നേതൃപാഠവം പ്രകടമാക്കിയ ആറ് പേർക്ക് ചെർക്കളം അബ്ദുല്ല മെമോറിയൽ പ്രസ്റ്റീജിയസ് ലീഡർഷിപ് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവാർഡിനർഹരായവരെ തിരഞ്ഞെടുക്കാനുള്ള ജൂറിയുടെ പ്രഖ്യാപനം സ്വാഗത സംഘം ചെയർമാൻ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റ് നിർവഹിച്ചു. ചെർക്കളം അബ്ദുല്ല അനുസ്മരണ സമ്മേളന പ്രതിനിധികളുടെ ഓൺലൈൻ രജിസ്‌ട്രേഷനും ചടങ്ങിൽ നടത്തി.

Awards | വ്യത്യസ്ത മേഖലകളിൽ നേതൃപാഠവം പ്രകടമാക്കിയവർക്ക് ചെർക്കളം അബ്ദുല്ല മെമോറിയൽ പ്രസ്റ്റീജിയസ് ലീഡർഷിപ് അവാർഡുകൾ സമ്മാനിക്കും; ജൂറി പ്രഖ്യാപനം നടത്തി; അനുസ്മരണ സംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷനും നിർവഹിച്ചു

2024 ജനുവരി 25 ന് മഞ്ചേശ്വരത്ത് നടക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ അവാർഡുകൾ സമ്മാനിക്കും. പത്മനാഭൻ ബ്ലാത്തൂർ ചെയർമാനും ടി എ ശാഫി, വി വി പ്രഭാകരൻ, കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി, ബി അശ്റഫ്‌ എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
  
Awards | വ്യത്യസ്ത മേഖലകളിൽ നേതൃപാഠവം പ്രകടമാക്കിയവർക്ക് ചെർക്കളം അബ്ദുല്ല മെമോറിയൽ പ്രസ്റ്റീജിയസ് ലീഡർഷിപ് അവാർഡുകൾ സമ്മാനിക്കും; ജൂറി പ്രഖ്യാപനം നടത്തി; അനുസ്മരണ സംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷനും നിർവഹിച്ചു

ചടങ്ങിൽ സ്വാഗത സംഘം രക്ഷാധികാരി എൻ എ നെല്ലിക്കുന്ന് എംഎൽഎ, വൈസ് ചെയർമാന്മാരായ അസീസ് മരിക്കെ, ഖത്വർ അബ്ദുല്ല ഹാജി ഉദുമ, യു കെ സൈഫുല്ല തങ്ങൾ, മൊയ്‌ദീൻ കുഞ്ഞി, പ്രിയ, ജോയിന്റ് കൺവീനർമാരായ എ കെ ആരിഫ്, അലി മാസ്റ്റർ, ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ ചെയർമാനും ചെർക്കളം അബ്ദുല്ലയുടെ മകനുമായ നാസർ ചെർക്കളം, സെക്രടറി ജെനറൽ മുജീബ് തളങ്കര, ട്രഷറർ കെബിഎം ശരീഫ്, വൈസ് ചെയർമാൻ ബി അശ്റഫ്‌, സെക്രടറിമാരായ അശ്റഫ്‌ നാൽത്തടുക്ക, സലീം സന്ദേശം ചൗക്കി, ഫൗൻഡേഷൻ എക്സിക്യൂടീവ് അംഗവും ചെർക്കളത്തിന്റെ പേരക്കുട്ടിയുമായ നഫീസ ശിസ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Awards, Cherkalam Abdulla, Malayalam News, Online Registration, Cherkalam Abdulla Memorial Awards will be presented to those who demonstrated leadership.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia