Arrested | കരാറുകാരനെ കണ്ണില്‍ മുളക് പൊടി വിതറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; ക്വടേഷന്‍ സംഘത്തിലെ 2 പേര്‍ കൂടി അറസ്റ്റില്‍
Mar 18, 2023, 13:37 IST
ചെര്‍ക്കള: (www.kasargodvartha.com) യുവ കാരാറുകാരന്‍ ചെര്‍ക്കള ബേര്‍ക്കയിലെ പെര്‍ളം അശ്‌റഫി (38)നെ ഒരു വര്‍ഷം മുമ്പ് ക്വടേഷന്‍ സംഘം കണ്ണില്‍ മുളക് പൊടി വിതറി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ റശീദ് (33), ശാരിഖ് (30) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ മൂന്നുപേരെ നേരത്തേ തന്നെ വിദ്യാനഗര്‍ സി ഐ പി പ്രമോദ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുനത്തില്‍ അശ്‌റഫ് (45), അന്‍വര്‍ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
ക്വടേഷന്‍ സംഘത്തില്‍ ഇനി ഒരാളെ കൂടി കിട്ടാനുണ്ട്. ചെര്‍ക്കള സ്വദേശിയും ഗോവയിലെ കരാറുകാറുകാനുമായ ബശീര്‍ എന്ന പാറ ബശീര്‍ പറഞ്ഞത് അനുസരിച്ച് 25,000 രൂപയ്ക്കാണ് ക്വടേഷന്‍ ഏറ്റെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
2022 ഏപ്രില്‍ 11ന് പുലര്‍ചെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് സുബ്ഹി പ്രാര്‍ഥനയ്ക്ക് പോകുമ്പോഴാണ് വഴിയില്‍ വെച്ച് അശ്‌റഫിനെ ക്വടേഷന്‍ സംഘം കണ്ണില്‍ മുളക് പൊടി വിതറി തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട അശ്‌റഫ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Cherkala, Kasaragod, Kerala, News, Murder-attempt, Arrest, Case, Police, Police Station, Top-Headlines, Cherkala: Two more arrest in murder attempt case.
< !- START disable copy paste -->