city-gold-ad-for-blogger

Petrol Pump | ചെമ്പേരിയില്‍ പുതിയ പെട്രോള്‍ പമ്പ് തുറന്നു; ഇന്ധനം നിറക്കാന്‍ കേരളത്തില്‍നിന്ന് ഒഴുക്ക്

പാണത്തൂര്‍: (www.kasargodvartha.com) കേരള - കര്‍ണാടക അതിര്‍ത്തിയായ ചെമ്പേരിയില്‍ പുതിയ പെട്രോള്‍ പമ്പ് തുറന്നതോടെ ഇന്ധനം നിറക്കാന്‍ കേരളത്തില്‍നിന്ന് ഒഴുക്ക്. കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂടില്‍ ഓടുന്ന ബസുകളും ഇന്ധനം നിറക്കുന്നത് ഇപ്പോള്‍ ചെമ്പേരിയിലെ പെട്രോള്‍ പമ്പിലാണ്. കാഞ്ഞങ്ങാടിനെ അപേക്ഷിച്ച് 10.49 രൂപ ഡീസലിനും 6.53 രൂപ പെട്രോളിനും ഒരു ലിറ്ററിന് കുറവുണ്ട്. 

കാഞ്ഞങ്ങാട്ട് ഡീസലിന് ചൊവ്വാഴ്ചത്തെ വില 97.35 രൂപയാണെങ്കില്‍ ചെമ്പേരിയില്‍ അത് 86.83 രൂപയാണ്. പെട്രോളിന് കാഞ്ഞങ്ങാട്ട് 101.91 രൂപയാണ്. ഇന്ധന വില അടക്കമുള്ള കാര്യങ്ങളെ തുടര്‍ന്ന് ബസ് വ്യവസായം നഷ്ടത്തിലായ സാഹചര്യത്തില്‍ ബസുടമകള്‍ക്ക് ഇവിടെ നിന്ന് പെട്രോള്‍ അടിച്ചാല്‍ അത് വലിയ ആശ്വാസമാകും. 100 ലിറ്റര്‍ പെട്രോളടിച്ചാല്‍ 1049 രൂപ ബസുടമകള്‍ക്ക് ലാഭമാണ്. ഒരു ദിവസം നൂറും നൂറ്റമ്പതും ലിറ്റര്‍ പെട്രോളടിക്കുന്ന ബസുകള്‍ക്ക് നഷ്ടം വലിയ രീതിയില്‍ കുറക്കാന്‍ സാധിക്കും. 

പെട്രോള്‍ അടിക്കാന്‍ പനത്തടി, കള്ളാര്‍ പഞ്ചായതുകളില്‍നിന്നുപോലും വാഹന ഉടമകള്‍ ചെമ്പേരിയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചെമ്പേരിയില്‍ പെട്രോള്‍ പമ്പ് തുടങ്ങിയത്. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഇവിടെ പെട്രോള്‍ പമ്പ് സ്ഥാപിച്ചത്. പുതിയ പെട്രോള്‍ പമ്പ് വന്നതോടെ തങ്ങള്‍ക്ക് കോളടിച്ചുവെന്നാണ് ഇവിടത്തെ പ്രദേശവാസികള്‍ പറയുന്നത്.

Petrol Pump | ചെമ്പേരിയില്‍ പുതിയ പെട്രോള്‍ പമ്പ് തുറന്നു; ഇന്ധനം നിറക്കാന്‍ കേരളത്തില്‍നിന്ന് ഒഴുക്ക്


Keywords: News, Kerala, Kerala-News, Chemperi, New Petrol Pump, Opened, Panathur, Top-Headlines, Malayalam-News, Chemperi: New petrol pump opened. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia