city-gold-ad-for-blogger

Garbage Free | 'ചേലോടെ' ചെമനാട് മാലിന്യ മുക്ത ഗ്രാമപഞ്ചായത് എന്ന ലക്ഷ്യത്തിലേക്ക്; ഒരു വര്‍ഷത്തിനിടയില്‍ ഹരിതകര്‍മ സേന ശേഖരിച്ചത്336.13 ടൺ മാലിന്യങ്ങൾ

കോളിയടുക്കം: (www.kasargodvartha.com) ചെമനാട് മാലിന്യ മുക്ത ഗ്രാമപഞ്ചായത് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. സമ്പൂര്‍ണ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ആരംഭിച്ച 'നല്ല വീട്, നല്ല നാട്, ചേലോടെ ചെമനാട്' എന്ന മാലിന്യ മുക്ത പദ്ധതിയിലൂടെ ഹരിത കര്‍മസേന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ശേഖരിച്ചത് 3,36,130 കിലോ ഗ്രാം മാലിന്യങ്ങളാണ്. ഹരിത കര്‍മസേന വീടുകളിലും കടകളിലും ചെന്ന് ആറ് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ലഭ്യമായ മാലിന്യങ്ങളാണിത്. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.
     
Garbage Free | 'ചേലോടെ' ചെമനാട് മാലിന്യ മുക്ത ഗ്രാമപഞ്ചായത് എന്ന ലക്ഷ്യത്തിലേക്ക്; ഒരു വര്‍ഷത്തിനിടയില്‍ ഹരിതകര്‍മ സേന ശേഖരിച്ചത്336.13 ടൺ മാലിന്യങ്ങൾ

2022 മെയ് മാസത്തില്‍ തുടങ്ങി 2023 ജൂണ്‍ മാസത്തില്‍ അവസാനിച്ച ഒരുവര്‍ഷത്തില്‍ പഞ്ചായതിലെ 81% വീടുകളും 95% കടകളും സര്‍കാര്‍ നിശ്ചയിച്ച ഫീസ് നല്‍കി ഹരിത കര്‍മ സേനയുമായി സഹകരിച്ചു.
മുന്‍കാലങ്ങളില്‍ റോഡ് അരികില്‍ വലിച്ചെറിയുന്നതും കത്തിച്ച് കളയുന്നതുമായ മാലിന്യങ്ങളാണ് ഇപ്പോള്‍ പഞ്ചായത് സ്വരൂപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോംസ് കംപനിക്ക് കൈമാറുന്നത്. ഇതിലൂടെ പഞ്ചായതിനെ പൂര്‍ണമായും മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിടുന്നു.

ചെമനാടിനെ മാലിന്യ മുക്ത പഞ്ചായതാക്കി മാറ്റുന്നതിന് ഘടകസ്ഥാപനങ്ങളില്‍ സോക്പിറ്റ് പോലെയുള്ള മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുകയും പ്രധാനപെട്ട പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പരിഹരിക്കാന്‍ കാമറ സ്ഥാപിക്കാനും പഞ്ചായത് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഹരിതകര്‍മ സേനയുടെ സേവനം ഓരോ മാസവും ലഭ്യമാകുന്ന രീതിയില്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. സര്‍കാര്‍ നിര്‍ദേശം പാലിക്കാതെ ഹരിത കര്‍മസേനയുമായി സഹകരിക്കാത്തവര്‍ക്കെതിരെ നോടീസ് നല്‍കി വരുന്നുണ്ട്.
     
Garbage Free | 'ചേലോടെ' ചെമനാട് മാലിന്യ മുക്ത ഗ്രാമപഞ്ചായത് എന്ന ലക്ഷ്യത്തിലേക്ക്; ഒരു വര്‍ഷത്തിനിടയില്‍ ഹരിതകര്‍മ സേന ശേഖരിച്ചത്336.13 ടൺ മാലിന്യങ്ങൾ

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയും പാതയോരങ്ങളില്‍ വലിച്ചെറിയുന്നതിലൂടെയും പഞ്ചായതിനകത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ മുഴുവന്‍ ആളുകളും പഞ്ചായതിന്റെ 'നല്ല വീട്, നല്ല നാട്, ചേലോടെ ചെമനാട്' എന്ന പദ്ധതിയുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അഭ്യര്‍ഥിച്ചു

ആറ് ഘട്ടത്തിലൂടെ പൂര്‍ത്തീകരിച്ച കണക്കുകള്‍ ഇങ്ങനെയാണ്: ഒന്നാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 12552, ശേഖരിച്ച മാലിന്യം - 89300, ലഭിച്ച യൂസര്‍ ഫീസ് - 476020. രണ്ടാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 12619, ശേഖരിച്ച മാലിന്യം - 61140, ലഭിച്ച യൂസര്‍ ഫീസ് - 521105. മൂന്നാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 13087, ശേഖരിച്ച മാലിന്യം - 41830, ലഭിച്ച യൂസര്‍ ഫീസ് - 545185. നാലാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 12984, ശേഖരിച്ച മാലിന്യം - 74450, ലഭിച്ച യൂസര്‍ ഫീസ് - 508405. അഞ്ചാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 13052, ശേഖരിച്ച മാലിന്യം - 31100, ലഭിച്ച യൂസര്‍ ഫീസ് - 570240. ആറാം ഘട്ടം: സന്ദര്‍ശിച്ച വീടുകള്‍ - 13284, ശേഖരിച്ച മാലിന്യം -38310, ലഭിച്ച യൂസര്‍ ഫീസ് - 549345.

Keywords: Chemnad, Garbage Free, Zero Waste, Malayalam News, Kerala News, Kasaragod News, Chemanad Grama Panchayath, Chemanad: Towards goal of Garbage Free Grama Panchayath.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia