മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസറെ കുടുക്കിയത് സ്വകാര്യ സ്ഥാപനത്തിലെ യുവതി, ബാങ്കില്‍ നിന്നും മുങ്ങിയത് ഉച്ചഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷം
Dec 21, 2016, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/12/2016) പണയ ഇടപാടിനായി ബാങ്കിലെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത ബാങ്ക് അപ്രൈസറെ കുടുക്കിയത് ബാങ്കിന്റെ തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ യുവതി. യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസറും കൊവ്വല്‍പള്ളി സ്വദേശിയുമായ കെ സി ഷാബു നടത്തിവന്നിരുന്ന തട്ടിപ്പാണ് യുവതിയുടെ ഇടപെടലോടെ പുറത്തായത്.
അഞ്ചു വര്‍ഷമായി യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അെ്രെപസറായി ജോലി ചെയ്ത് വരികയായിരുന്നു ഷാബു. ബാങ്കില്‍ എത്തുന്ന ഇടപാടുകാരുമായി സൗഹൃദം നടിച്ച് നിരപരാധികളെ കൊണ്ട് മുക്കുപണ്ടം പണയപ്പെടുത്തുകയാണ് ഷാബു ചെയ്തിരുന്നത്. ഇത്തരത്തില്‍ 15 ഓളം പേര്‍ ഷാബുവിന്റെ ചതിയില്‍ കുടുങ്ങിയതായി വ്യക്തമായിട്ടുണ്ട്. മറ്റു ചിലരുടെ സഹായത്തോടെയാണ് ഷാബു തട്ടിപ്പ് നടത്തിവന്നിരുന്നത്.
ഇതിനിടെ ബാങ്കിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ യുവതിയെ കൊണ്ട് മുക്കുപണ്ടം പണയപ്പെടുത്താന്‍ ഷാബു ശ്രമം നടത്തുന്നകയായിരുന്നു. സ്വര്‍ണം ബാങ്കില്‍ പണയപ്പെടുത്താന്‍ ഷാബു ഏര്‍പ്പാടാക്കിയ വിവരം സംശയം തോന്നിയ യുവതി ബാങ്ക് അധികൃതരെ അറിയിക്കുകയായിരുന്നു. തത്സമയം ബാങ്കിലുണ്ടായിരുന്ന ഷാബുവിനോട് ബാങ്ക് മാനേജര്‍ ഇതേ കുറിച്ച് അന്വേഷിക്കുകയും ബാങ്കിന്റെ മറ്റൊരു ശാഖയില്‍ നിന്ന് അപ്രൈസറെ വിളിച്ച് വരുത്തി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനിടെ ഉച്ചഭക്ഷണത്തിനെന്ന പേരില്‍ ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ ഷാബു മുങ്ങുകയായിരുന്നു.
തുടര്‍ന്ന് പരിശോധനയില്‍ പണയം വെച്ചത് മുഴുവന്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം ഷാബുവിന്റെ കെണിയില്‍ കുടുങ്ങിയ പതിനന്നോളം ഇടപാടുകാര്‍ സ്വന്തമായി പണം കണ്ടെത്തി ബാങ്കിലടച്ച് നിയമനടപടിയില്‍ നിന്ന് തലയൂരിയിട്ടുണ്ട്. മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച ഷാബു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ബാങ്ക് മാനേജര്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഷാബുവിനെ കൂടാതെ കൂളിയങ്കാല്‍ സ്വദേശി അശോകന്‍, ഭാസ്‌കരന്‍, പ്രകാശന്‍, സുകുമാരന്‍, ഭീമനടിയിലെ അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

Related News:
Keywords: Kasaragod, Kerala, Kanhangad, Bank, Cheating, complaint, Police, Cheating case: police investigation for Bank appraiser.