Cheating Case | വിധവയായ വ്യദ്ധയെ ചതിയില്‍പ്പെടുത്തി ഒരുകോടി രൂപയും ഒന്നര കിലോ സ്വര്‍ണവും തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
Sep 22, 2023, 21:39 IST
രാജപുരം: (www.kvartha.com) വിധവയായ വ്യദ്ധയെ ചതിച്ച് ഒരു കോടിയോളം രൂപയും ഒന്നരകിലോയോളം സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. തൃശൂര്‍ നോര്‍ത് സ്റ്റാന്‍ഡിലെ പാലിയം റോഡില്‍ ടോപ് സിഡന്‍സി അപാര്‍ട് മെന്റിലെ ഫസ്റ്റ് ബ്ലോകില്‍ സെകന്‍ഡ് ഫ്ളോറില്‍ താമസിക്കുന്ന പരേതനായ ഭാസ്ക്കരന്റെ ഭാര്യ ബി ജയ(75) ആണ് തട്ടിപ്പിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് മാനടുക്കത്തെ ഉണ്ണികൃഷ്ണന് നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍വരെയുള്ള സമയത്താണ് ജയയുടെ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യനുമായ ഉണ്ണികൃഷ്ണന് ജയയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തത്.
ജയയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇവരുടെ അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് മാനടുക്കത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചാണ് ഉണ്ണികൃഷ്ണനും ഭാര്യ സരസ്വതിയും ചേര്‍ന്ന് ഇവരെ തട്ടിപ്പിനിരയാക്കിയതെന്നാണ് പരാതി.
ഉണ്ണികൃഷ്ണന് നായരുടെ വീട്ടില്‍ താമസിക്കുന്നതിനിടയില്‍ ജയയുടെ അകൗണ്ടിലുണ്ടായിരുന്ന ഒരു കോടിയോളം രൂപ പലതവണകളിലായി ഭാര്യ സരസ്വതിയുടെ അകൗണ്ടിലേക്ക് മാറ്റുകയും മുക്കാല്‍ കോടി വിലവരുന്ന ഒന്നരകിലോയോളം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് ജയ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Cheating Case Against Couple, Kasaragod, News, Police Case, Complaint, Couple, Gold, Money, Probe, Kerala News.