വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍തട്ടി; 50 കാരനെതിരെ കേസ്, പരാതിയുമായെത്തിയത് 10 പേര്‍
Oct 14, 2017, 19:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2017) വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍തട്ടിയ 50 കാരനെതിരെ പോലീസ് കേസെടുത്തു. വിസ ഏജന്റ് കുഞ്ഞഹമ്മദിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഖത്തറിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം വിസ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. പത്ത് പേരാണ് ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിലെത്തിയത്.
കക്കാട്ടെ വാരിജാക്ഷന്‍ ഒരു ലക്ഷം രൂപയും, എരിക്കുളത്തെ കെ ധനേഷ് 50,000 രൂപയും, കെ സുനീഷ് 68,000, കെ വിപിന്‍ 15,000, ഉമേഷ് 15,000, രാജപുരം വണ്ണാത്തിക്കാനത്തെ മിഥുന്‍ 15,000, എരിക്കുളം നാരയിലെ ഷിജു 60,000, സുനില്‍കുമാര്‍ 15,000 രൂപ വീതമാണ് വിസയ്ക്ക് പണം നല്‍കിയത്. ഇതില്‍ സുനിലും ധനേഷും ബാങ്ക് മുഖാന്തിരവും മറ്റുള്ളവര്‍ നേരിട്ടുമാണ് കുഞ്ഞഹമ്മദിന് പണം ഏല്‍പ്പിച്ചത്. 2017 മെയ് 15 നാണ് വിസയ്ക്ക് പണം നല്‍കിയത്.
എന്നാല്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും വിസ നല്‍കാതെ ഓരോ അവധി പറഞ്ഞ് ഏജന്റ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവിലാണ് ഇവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Cheating, case, complaint, Police, Cheating; case against 50 year old