Accident | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് അപകടം; ചവറ പഞ്ചായത് പ്രസിഡന്റ് മരിച്ചു
May 7, 2022, 07:37 IST
കൊല്ലം: (www.kasargodvartha.com) കെഎസ്ആര്‍ടിസി സൂപര്‍ ഫാസ്റ്റ് ബസും ബൈകും കൂട്ടിയിടിച്ച് ചവറ പഞ്ചായത് പ്രസിഡന്റ് മരിച്ചു. ആര്‍എസ്പി നേതാവായ എസ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എഎംസി ജംക്ഷനില്‍ വെള്ളിയാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം.
തുളസീധരന്‍ സഞ്ചരിച്ചിരുന്ന ബൈകും കെഎസ്ആര്‍ടിസി സൂപര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തുളസീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന ബൈകിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

Keywords: Kollam, News, Kerala, Top-Headlines, Accidental Death, KSRTC-bus, Bike, Accident, Chavara Panchayat President died in road accident.