Edneer Mutt | എടനീര്‍ മഠത്തില്‍ 88 ദിവസം നീണ്ടുനില്‍ക്കുന്ന ചാതുര്‍മാസ വ്രതത്തിന് തിങ്കളാഴ്ച തുടക്കമാവും; വിപുലമായ പരിപാടികള്‍
Jul 1, 2023, 21:04 IST
എടനീര്‍: (www.kasargodvartha.com) എടനീര്‍ മഠത്തിലെ ചാതുര്‍മാസ വ്രതത്തിന് തിങ്കളാഴ്ച തുടക്കമാവുമെന്ന് മഠാധിപതി സച്ചിദാനന്ദ ഭാരതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 88 ദിവസം നീണ്ടു നില്ക്കുന്ന വ്രതത്തിന്റെ ഭാഗമായി വിവിധ മത - സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മഠാധിപതിയായിരുന്ന കേശവാനന്ദ ഭാരതിയുടെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടികള്‍. 2023 സെപ്തംബര്‍ 29 ന് സമാപിക്കും.
800 വര്‍ഷം പഴക്കമുള്ള മഠമാണ് എടനീരിലേത്. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ തോട്ടകാചാര്യ പരമ്പരയില്‍ പെട്ട മഠമാണിത്. 1960 മുതല്‍ 2020 വരെ മഠാധിപതിയായിരുന്ന കേശവാനന്ദ ഭാരതിക്ക് ശേഷം വന്ന സച്ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത്തെ ചാതുര്‍മാസ വ്രതമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ പരിപാടികളില്‍ സംബന്ധിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്രകല്ലൂരായ വെങ്കിടകൃഷ്ണ ഭട്ട്, സൂര്യനാരായണ ഭട്ട്, ശ്യാം ഭട്ട് എന്നിവരും സംബന്ധിച്ചു.

Keywords: Edneer Mutt, Malayalam News, Religion, Chaturmas, Kerala News, Kasaragod News, Religion News, Chaturmas Vrat will begin on Monday at Edneer Mutt.
< !- START disable copy paste -->