ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ നടപടികളായി; റെയില്‍വെ എഞ്ചിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു
Sep 7, 2016, 19:58 IST
മേല്‍പറമ്പ്: (www.kasargodvartha.com 07/09/2016) ചെമ്പിരിക്ക, മാണി, കളനാട്, ചാത്തങ്കൈ, കട്ടക്കാല്‍, ഇടുവങ്കാല്‍ എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ നടപടികളായി. 6.10 കോടി രൂപയാണ് മേല്‍പ്പാലത്തിന് എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. നിര്‍ദിഷ്ട മേല്‍പ്പാല പ്രദേശം റെയില്‍വെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
കലക്ടര്‍ ജീവന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥതല യോഗവും നടന്നു. എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി 5.30 കോടി രൂപ പാലം നിര്‍മാണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ബാക്കി തുക പ്രഭാകരന്‍ കമ്മീഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാമെന്നാണ് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ ധാരണ. ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുഹമ്മദലി ചാത്തങ്കൈ ചെയര്‍മാനും നാരായണന്‍ ചാത്തങ്കൈ കണ്‍വീനറും ആയുള്ള 21 അംഗ കര്‍മ്മസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
റെയില്‍വെയില്‍ നിന്നും നേരത്തെ തന്നെ പാലം നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. ഒരു പതിറ്റാണ്ടായി ചാത്തങ്കൈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പാലം നിര്‍മാണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ചാത്തങ്കൈ പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ ഒരു കാറിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന റെയില്‍വെ അടിപ്പാതയിലൂടെയും റെയില്‍വെ തുരങ്കത്തിന് മുകളിലൂടെ നിശ്ചിത ഭാരമുള്ള വാഹനങ്ങളിലൂടെയുമാണ് ചാത്തങ്കൈയിലെത്തുന്ത്. ചാത്തങ്കൈ തീരദേശ പ്രദേശത്തിന്റെ വികസനം തന്നെ പാലം യാഥാര്‍ത്ഥ്യമായാല്‍ മാറ്റമറിക്കപ്പെടും.
Keywords: Melparamba, Kasaragod, Kerala, Railway, Over bridge, Tender, District Collector, Fund, Chathankai, Iduvungal, Development, Estimate.