കാരുണ്യത്തിന്റെ കേദാരമായിരുന്ന മുൻ എം എൽ എ പി ബി അബ്ദുർ റസാഖിൻ്റെ പേരിൽ ചാരിറ്റി സംഘടന പിറന്നു; ലോഗോ പ്രകാശനം പാണക്കാട്ട് നടന്നു; രണ്ടാം ചരമ വാർഷിക ദിനത്തിൽ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ ശഫീഖ് റസാഖ്
Sep 5, 2020, 18:22 IST
മലപ്പുറം: (www.kasaragodvartha.com 05.09.2020) മഞ്ചേശ്വരം മുൻ എം എല്‍ എയും രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ മത സംഘടനാ നേതാവുമായിരുന്ന പി ബി അബ്ദുർ റസാഖിന്റെ സ്മരണാർത്ഥം കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് പി ബി ആർ ചാരിറ്റി നിലവിൽ വന്നു. പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ സാനിധ്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചെയർമാൻ ശഫീഖ് റസാഖിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ആകടിംഗ് പ്രസിഡണ്ട് എം എ മക്കാർ മാസ്റ്റർ, പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ മണ്ഡലം കോർഡിനേറ്റർ ഖാദർ ബദരിയ, 11ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് സന്തോഷ് നഗർ സംബന്ധിച്ചു.
ജീവ കാരുണ്യ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നല്‍കിയ, നിരവധി മതസ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന പി ബി അബ്ദുർ റസാഖിന്റെ രണ്ടാം ചരമ വാർഷികമായ ഒക്ടോബർ 20 ന് ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ ശഫീഖ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Malappuram, news, Kerala, MLA, P.B. Abdul Razak, Logo, inauguration, Charity-fund, Charity organisation in the name of P B Abdu Rasak formed; logo released